പി.എച്ച്. അബ്ബാസിന്റെ സേവനങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക: എല്‍.എ മഹമൂദ് ഹാജി
Jun 28, 2015, 11:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 28/06/2015) മുസ്ലിം ലീഗ് നേതാവും കാസര്‍കോടിന്റെ സാമൂഹ്യ സേവന രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന പി.എച്ച് അബ്ബാസിന്റെ പ്രവര്‍ത്തനങ്ങള്‍ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃകയായിരുന്നുവെന്ന് മണ്ഡലം ലീഗ് പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജി പറഞ്ഞു. കുന്നില്‍ ശാഖാ മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച പി.എച്ച് അബ്ബാസ് ഹാജി അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഏറ്റെടുത്ത കാര്യങ്ങള്‍ നേടിയെടുക്കുകയും കാസര്‍കോട് മണ്ഡലത്തില്‍ ലീഗിനെ വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുകയും ചെയ്ത നേതാവുകൂടിയായിരുന്നു പി.എച്ച് എന്ന് എല്‍.എ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു. സിദ്ദീക്ക് ബേക്കല്‍ അധ്യക്ഷത വഹിച്ചു.
മണ്ഡലം ലീഗ് സെക്രട്ടറി എ.എ ജലീല്‍, ലീഗ് പഞ്ചായത്ത് ഭാരവാഹികളായ പി.എം മുനീര്‍ ഹാജി, കെ.ബി കുഞ്ഞാമു ഹാജി, എസ്.പി സലാഹുദ്ദീന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുജീബ് കമ്പാര്‍, ഉസ്മാന്‍ കല്ലങ്കൈ, പതിനഞ്ചാം വാര്‍ഡ് ലീഗ് പ്രസിഡണ്ട് പി.ബി അബ്ദുര്‍ റഹ് മാന്‍, സെക്രട്ടറി കെ.ബി അഷ്‌റഫ്, മാഹിന്‍ കുന്നില്‍, ഇ.കെ സിദ്ദീഖ്, അന്‍സാഫ് എടച്ചേരി, കെ.എച്ച് ഇര്‍ഫാന്‍, മൊയ്തീന്‍ റഹ് മത്ത്, മുഹമ്മദ് കുന്നില്‍, അബ്ബാസ്, അബ്ദുര്‍ റഹ് മാന്‍ മധൂര്‍, മൊയ്തീന്‍ കല്ലങ്കൈ, ഇല്യാസ് കല്ലങ്കൈ, എ.ആര്‍ മുഹമ്മദ് ഷാഫി, ഫൈസല്‍, റസാഖ്, ഹുസൈന്‍, മുഹമ്മദ്കുഞ്ഞി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kerala, Mogral Puthur, Meeting, Muslim-league, P.H Abbas, L.A Mahmood Haji.