പാസ്‌പോര്‍ട്ട് കേന്ദ്രം: എം.പി. തടസം നില്‍ക്കുന്നു - എ. അബ്ദുര്‍ റഹ്മാന്‍
Apr 10, 2013, 10:58 IST
കാസര്‍കോട്: ജില്ലയില്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അനുവദിക്കുന്നതില്‍ എം.പി. പി. കരുണാകരന്‍ തടസം നില്‍ക്കുന്നതായി മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ ആരോപിച്ചു. മഞ്ചേശ്വരം മുതല്‍ തൃക്കരിപ്പൂര്‍ വരെയുള്ള പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് പയ്യന്നൂരിലെ സേവാ കേന്ദ്രത്തെ ആശ്രയിക്കേണ്ട ദുരിതാവസ്ഥയാണുള്ളത്. സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന പ്രദേശങ്ങളിലും ഒന്നില്‍കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം പ്രവര്‍ത്തിച്ചുവരുമ്പോള്‍ ജില്ലയില്‍ ഒരൊറ്റ കേന്ദ്രം പോലും അനുവദിച്ചിട്ടില്ല.
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂരില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം താല്‍പര്യം കാട്ടിയ എം.പി. കാസര്‍കോട് ജില്ലയെ പാടെ അവഗണിക്കുകയും ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പാസ്‌പോര്‍ട്ട് കേന്ദ്രം അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനുനേരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. ജില്ലയിലെ റെയില്‍വെ വികസനത്തിന്റെയും മേല്‍പാലങ്ങളുടെ നിര്‍മാണ കാര്യത്തിലും രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കുന്നതിലും എം.പി. തികഞ്ഞ അനാസ്ഥയാണ് ജനങ്ങളാട് കാട്ടുന്നത്.
കല്ല്യാശ്ശേരി, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍മാത്രം വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന എം.പി. എല്ലാ കാര്യങ്ങളിലും കാസര്‍കോട് ജില്ലയെ പാടെ തഴയുന്നു. ഇത് ജില്ലയിലെ ജനങ്ങളോടുള്ള
വെല്ലുവിളിയും നിതി നിഷേധവുമാണ്.
കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സ്ഥാപിക്കുന്നതിനും രാജധാനി എക്‌സ്പ്രസിന് ജില്ലാ ആസ്ഥാനത്ത് സ്‌റ്റോപ്പ് അനുവദിക്കുന്നതിനും വിവിധ റെയില്‍വെ മേല്‍പാലങ്ങളുടെ നിര്‍മാണത്തിനും റെയില്‍വെ സ്‌റ്റേഷനുകളുടെ നവീകരണത്തിനും എം.പി. മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്ത് എട്ടുകാലി മമ്മുഞ്ഞി ചമയുന്നത് എം.പി. അവസാനിപ്പിക്കണമെന്നും അബ്ദുര്‍ റഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂരില്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രം പ്രവര്‍ത്തിപ്പിക്കാന്‍ പ്രത്യേകം താല്‍പര്യം കാട്ടിയ എം.പി. കാസര്‍കോട് ജില്ലയെ പാടെ അവഗണിക്കുകയും ജില്ലാ ആസ്ഥാനമായ കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പാസ്‌പോര്‍ട്ട് കേന്ദ്രം അനുവദിക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനുനേരെ മുഖംതിരിഞ്ഞു നില്‍ക്കുകയാണ്. ജില്ലയിലെ റെയില്‍വെ വികസനത്തിന്റെയും മേല്‍പാലങ്ങളുടെ നിര്‍മാണ കാര്യത്തിലും രാജധാനി എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കുന്നതിലും എം.പി. തികഞ്ഞ അനാസ്ഥയാണ് ജനങ്ങളാട് കാട്ടുന്നത്.
![]() |
A.Abdur Rahman |
വെല്ലുവിളിയും നിതി നിഷേധവുമാണ്.
കാസര്‍കോട്ടും കാഞ്ഞങ്ങാട്ടും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം സ്ഥാപിക്കുന്നതിനും രാജധാനി എക്‌സ്പ്രസിന് ജില്ലാ ആസ്ഥാനത്ത് സ്‌റ്റോപ്പ് അനുവദിക്കുന്നതിനും വിവിധ റെയില്‍വെ മേല്‍പാലങ്ങളുടെ നിര്‍മാണത്തിനും റെയില്‍വെ സ്‌റ്റേഷനുകളുടെ നവീകരണത്തിനും എം.പി. മുന്‍കൈയെടുത്ത് പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്ത് എട്ടുകാലി മമ്മുഞ്ഞി ചമയുന്നത് എം.പി. അവസാനിപ്പിക്കണമെന്നും അബ്ദുര്‍ റഹ്മാന്‍ പ്രസ്താവനയില്‍ പറഞ്ഞു.
Keywords: Passport, Office, P.Karunakaran MP, Neglect, A.Abdur Rahman, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News