പാഴ്‌വസ്തുക്കളില്‍ തീര്‍ത്ത ഗിത്താറില്‍ ബഷീര്‍ ആലപിക്കുന്നു, അനശ്വര ഗാനങ്ങള്‍
Nov 26, 2013, 11:44 IST
കാസര്‍കോട്: പാഴ്‌വസ്തുക്കള്‍കൊണ്ട് ബഷീര്‍ ഉണ്ടാക്കിയ ഗിത്താറില്‍ നിന്ന് ഉതിര്‍ന്നുവീഴുന്നത് മധുരമുള്ള അനശ്വരഗാനങ്ങള്‍. മുഹമ്മദ് റാഫി, ലതാമങ്കേഷ്‌കര്‍, കിഷോര്‍കുമാര്‍, യേശുദാസ്, ജയചന്ദ്രന്‍..... എന്ന് വേണ്ട ഹിന്ദിയിലും, മലയാളത്തിലും പോപ്പുലറായ ഏതുഗാനവും ബഷീര്‍ തന്റെ ഗിത്താറില്‍ ആലപിക്കുന്നു.
തളങ്കര മാലിക്ദീനാര്‍, മുണ്ടപ്പതി റോഡിലെ എ.ആര്‍.പി ഹൗസില്‍ അബ്ദുല്‍ റഹ്‌മാൻ -ആയിശ ദമ്പതികളുടെ മകനായ എ.ആര്‍.പി. ബഷീര്‍ പാഴ്‌വസ്തുക്കളായ ഫൈ്‌ളവുഡ് കഷ്ണങ്ങള്‍, സ്റ്റിക്കര്‍, കമ്പി, പിന്‍, കീ എന്നിവകൊണ്ടാണ് ഒരുമാസത്തോളം മാസം മിനക്കെട്ട് ഗിത്താര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇതില്‍ ബഷീറിന്റെ വിരലുകള്‍ ചലിക്കുമ്പോള്‍ മനോഹരമായ പാട്ടുകള്‍ പൊഴിയുകയാണ്. മുഹമ്മദ് റാഫിയുടെ പ്രശസ്തമായ ക്യാഹുവാ... തൊരവാദാ...., ലതാമങ്കേഷ്‌ക്കറുടെ മണ്ഡോലെ മെരെ ഡണ്ഡോലെ മെരെ ദില്‍ക്കാ കരാറെ..., മലയാളത്തിലെ ഹിറ്റ് ഗാനങ്ങളായ പാമ്പുകള്‍ക്ക് മാളമുണ്ട്..., നാളികേരത്തിന്റെ നാട്ടിലെനിക്കൊരു.... തുടങ്ങി നിരവധി പാട്ടുകള്‍ ബഷീര്‍ തന്റെ ഗിത്താറില്‍ ആലപിക്കുന്നു. റാഫിയുടെ നൂറോളം പാട്ടുകള്‍ ഹൃദിസ്ഥമാക്കിയിരിക്കുന്ന ബഷീര്‍, റാഫിയുടെ കടുത്ത ആരാധകനാണ്.
പാഴ്‌വസ്തുക്കള്‍ കൊണ്ട് ഗിത്താര്‍മാത്രമല്ല, തീവണ്ടിയും വിമാനവും മറ്റും ബഷീര്‍ ഉണ്ടാക്കിയിട്ടുണ്ട്. പത്തു വര്‍ഷം മുമ്പ് ഉണ്ടാക്കിയ ഗിത്താറിന്റെ പരിഷ്‌കൃതരൂപമാണ് ഇപ്പോഴത്തേത്. കുട്ടിയായിരിക്കുമ്പോള്‍ പിതാവിന്റെ തളങ്കരയിലുണ്ടായിരുന്ന തുണിക്കടയിലേക്ക് വസ്ത്രങ്ങള്‍ക്കൊപ്പം വരികയായിരുന്ന കാര്‍ഡ് ബോര്‍ഡ് കൈക്കലാക്കിയാണ് ബഷീര്‍ തന്റെ കരവിരുതുകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയത്. ഓട്ടോറിക്ഷ, ബസ് തുടങ്ങിയ വാഹനങ്ങളുടെ മാതൃകകള്‍ ഉണ്ടാക്കിക്കൊണ്ടായിരുന്നു തുടക്കം. പിന്നീട് അത് ഗിത്താര്‍ ഉണ്ടാക്കാന്‍ പര്യാപ്തമായരീതിയില്‍ വികസിക്കുകയായിരുന്നു.
പത്രങ്ങളിലെ കൗതുകവാര്‍ത്തകളുടെ ശേഖരണമാണ് ബഷീറിന്റെ മറ്റൊരു ഹോബി. പ്രകൃതി ജീവനത്തില്‍ അധിഷ്ഠിതമാണ് അദ്ദേഹത്തിന്റെ ഭക്ഷണവും ദൈനം ദിന പ്രവര്‍ത്തനങ്ങളും. വായന ബഷീറിന്റെ ഒരു ദൗര്‍ബല്യമാണ്. എന്തുകിട്ടിയാലും വായിക്കും. വായനക്കായി മണിക്കൂറുകളാണ് അദ്ദേഹം കാസര്‍കോട് മുനിസിപ്പല്‍ ലൈബ്രറിയില്‍ ചിലവഴിക്കുന്നത്. നിരവധി
വേദികളില്‍ ബഷീര്‍, മുഹമ്മദ് റാഫിയുടെ ഗാനങ്ങള്‍ ആലപിച്ച് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. കാസര്‍ക്കോട്ട് നിന്ന് ചിത്രീകരിച്ച വാര്‍ ആന്റ് പീസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് എന്നീ സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. സിനിമാ ഭ്രാന്ത് മൂത്ത് ചെന്നൈയിലെത്തി മമ്മുട്ടി, മോഹന്‍ലാല്‍, യേശുദാസ് തുടങ്ങിയവരോട് അടുപ്പം സ്ഥാപിക്കാനും ബഷീറിന് കഴിഞ്ഞു.
സൗദി, ഖത്തര്‍, മുംബൈ എന്നിവിടങ്ങളില്‍ ദീര്‍ഘകാലം വിവിധ ജോലികളില്‍ ഏര്‍പ്പെട്ട ബഷീര്‍ താന്‍ ബാലവേലയുടെ ഇരയായിരുന്നുവെന്ന് നിരവധി
അനുഭവങ്ങള്‍ നിരത്തിവെച്ച് വ്യക്തമാക്കുന്നു. നാട്ടിലും മുംബൈയിലുമായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം. ബന്ധുവിന്റെ നെല്ലിക്കട്ടയിലുള്ള സ്ഥാപനത്തില്‍ ജോലിചെയ്താണ് ബഷീര്‍ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തെ പുലര്‍ത്തുന്നത്. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയിലും തന്റെ കലാബോധം അണയാതെ സൂക്ഷിക്കാന്‍ ഏറെ പരിശ്രമിക്കുകയാണ് ഈ യുവാവ്. തന്റെ കഴിവുകള്‍ കണ്ടറിഞ്ഞ് ആളുകള്‍ പ്രശംസിക്കുമ്പോള്‍ താന്‍ ആദരിക്കപ്പെടുകയാണെന്ന് ബഷീര്‍ തിരിച്ചറിയുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
തന്റെ നഗ്നചിത്രം ബിജുവിന്റെ കയ്യിലുണ്ട്: സരിത
Keywords: Bus, Hindi, House, Kasaragod, Kerala, Malayalam, Malik Deenar, Son, Thalangara, Train, Waste,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:

- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752