പാളത്തില്‍ മണ്ണിടിഞ്ഞു; ട്രെയിന്‍ വൈകി
Jun 8, 2013, 11:09 IST
കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്റ്റേഷന് സമീപം പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ വൈകി. ശനിയാഴ്ച പുലര്‍ചെയാണ് റെയില്‍വെ സ്റ്റേഷന് സമീപം മംഗലാപുരത്തു നിന്ന് കാസര്‍കോട്ടേക്കുള്ള ട്രാക്കില്‍ മണ്ണിടിഞ്ഞു വീണത്.
ഇതിനെ തുടര്‍ന്ന് 5.20 ന് കാസര്‍കോട്ടെത്തേണ്ട പരശുറാം എക്‌സ്പ്രസ് ഒരു മണിക്കൂര്‍ 10 മിനിറ്റ് വൈകി 6.30 ന് ആണ് കാസര്‍കോട്ടെത്തിയത്. മംഗള എക്‌സ്പ്രസും വൈകിയാണ് ഓടിയത്. മംഗലാപുരത്തു നിന്ന് അസിസ്റ്റന്‍ഡ് എഞ്ചിനിയര്‍ വീരേന്ദ്ര സിട്രോള്‍ സ്ഥലത്തെത്തി മണ്ണ് നീക്കിയതിന് ശേഷമാണ് ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചത്.
മഴ മൂലം മണ്ണിടിച്ചില്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ മിക്ക ട്രെയിനുകളും വൈകി ഓടുകയാണ്. മണ്ണിടിച്ചില്‍ ഭീതി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ റെയില്‍വെ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.