പാലിയേറ്റീവ് രോഗികളുടെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു
May 31, 2016, 09:30 IST
നീലേശ്വരം: (www.kasargodvartha.com 31.05.2016) പാലിയേറ്റീവ് രോഗികളുടെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നീലേശ്വരം താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിലാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.
മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രൊഫ.കെ പി ജയരാജന്‍ പഠനോപകരണങ്ങളുടെ വിതരണം നിര്‍വഹിച്ചു. അന്തരിച്ച കുഞ്ഞമ്പു നായരുടെ മക്കളും നീലേശ്വരം യൂണിറ്റിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേര്‍ന്നാണ് പഠനോപകരണങ്ങള്‍ സംഭാവന ചെയ്തത്.
ചടങ്ങില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ്, ഡോ.സുരേശന്‍, ബാലചന്ദ്രന്‍, മുഹമ്മദ് അഷ്‌റഫ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഡി കെ ശംഭു, എന്നിവര്‍ സംസാരിച്ചു.

keywords: Kasaragod, Neeleswaram, Hospital, Unit, Study Materials, Palliative, Dealer, Talk, Sponser, Distribution.