പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി
Jun 8, 2013, 15:59 IST
കാസര്‍കോട്: ഫോര്‍ട് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. എം.എം.ബസാറിലെ വ്യാപാരിയായ മുഹമ്മദ് സൂഫിയുടെ കെ.എല്‍.14 ജി.3560 ഹീറോഹോണ്ട ബൈക്കാണ് മോഷണം പോയത്. വെള്ളിയാഴ്ച രാത്രി കടപൂട്ടിക്കഴിഞ്ഞതിനുശേഷം ബൈക്കെടുക്കാന്‍ പോയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ടൗണ്‍ പോലീസിന് പരാതി നല്‍കിയിട്ടുണ്ട്.