പാരസൈലിങ്ങില്‍ പറന്ന്, ബനാന ബോട്ടില്‍ ചുറ്റിയടിച്ച് ബേക്കലില്‍ സാഹസിക അഭ്യാസം
Apr 17, 2013, 19:46 IST
ബേക്കല്‍: പാരസൈലിങ്ങില്‍ പറന്നുയര്‍ന്നും ബനാന ബോട്ടില്‍ കടലില്‍ ചുറ്റിയടിച്ചും ബേക്കലില്‍ സാഹസിക അഭ്യാസം. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ബേക്കല്‍ റിസോര്‍ട്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, ബേക്കല്‍ വെന്‍ചേഴ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സാഹസിക ടൂറിസത്തിന്റെ ഭാഗമായാണ് പൊതുജനങ്ങള്‍ക്കായി വിവിധ അഭ്യാസപ്രകടനങ്ങള്‍ സംഘടിപ്പിച്ചത്. അഡ്‌വെന്‍ചര്‍ ടൂറിസം ഷോയായ സമ്മര്‍ ക്ലാപ്‌സിന് ബേക്കല്‍ ഫോര്‍ട്ട് ബീച്ചില്‍ മികച്ച തുടക്കമാണ് നടന്നത്.
ഉദുമ എം.എല്‍.എ. കെ. കുഞ്ഞിരാമന്‍ ആണ് സാഹസിക ടൂറിസം പരിപാടി ഉദ്ഘാടനം ചെയ്തത്. പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. ജില്ലയുടെ ടൂറിസം രംഗത്ത് ഇത് ആദ്യമായാണ് ഇത്തരമൊരു ഷോ സംഘടിപ്പിച്ചത്. ഏപ്രില്‍ 21 വരെ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ സാഹസിക പരിപാടികളില്‍ ഏര്‍പെടാന്‍ കഴിയുന്ന തരത്തിലാണ് ഷോ സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി. നിശ്ചിത തുക നല്‍കിയാല്‍ ഹെലികോപ്റ്റര്‍ റൈഡും നടത്താം.
കൂടാതെ ബീച്ച് ജീപ്പ് ഡ്രൈവിംഗ് സ്‌കില്‍, ദ്വാദ് സഫാരി, ജെറ്റ് സ്ദീയിങ്ങ്, റിംഗോ ബോട്ട് എന്നിവയിലും സഞ്ചരിക്കുന്നതിന് സൗകര്യമുണ്ട്. പട്ടം പറത്തല്‍ ഫെസ്റ്റിവലും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ 21 വരെയാണ് സമ്മര്‍ ക്ലാപ്‌സ് ബേക്കലില്‍ ഉണ്ടായിരിക്കുക. പരിപാടി വീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് സൗജന്യ അവസരമുണ്ട്. പാര്‍ക്കിലേക്ക് പ്രവേശിക്കാനുള്ള ടിക്കറ്റ് എടുത്താല്‍ മതി. ലൈഫ് ജാക്കറ്റ് ഉള്‍പെടെയുള്ള സുരക്ഷാ സന്നാഹങ്ങളും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുക്കിയാണ് സാഹസിക പരിപാടി നടത്തുന്നത്. ഡി.ടി.പി.സി. സെക്രട്ടറി നാഗേഷ് തെരുവത്ത്, ബേക്കല്‍ വെന്‍ചേഴ്‌സിന്റെ കെ.സി ഇര്‍ഷാദ്, ഫാറൂഖ് കാസിമി, കാപ്പില്‍ ഷെരീഫ്, എന്‍.എ. അബ്ദുല്‍ ഖാദര്‍, മുഹമ്മദ് ഹനീഫ്, കെ.ഇ ബക്കര്‍, പ്രസാദ്, ബേക്കല്‍ എസ്ഐ എം.പി രാജേഷ് തുടങ്ങിയവര്‍ ഉല്‍ഘാടന ചടങ്ങില്‍ സംബന്ധിച്ചു.