പാണത്തൂരില്‍ പുലിയിറങ്ങി; മലയോരവാസികള്‍ ഭീതിയില്‍
Sep 28, 2017, 20:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28.09.2017) പാണത്തൂരില്‍ പുലിയിറങ്ങിയെന്ന പ്രചാരണം മലയോരവാസികളെ ഭീതിയിലാഴ്ത്തുന്നു. പാണത്തൂര്‍ മൈലാട്ടിയിലാണ് പുലിയിറങ്ങിയതായി നാട്ടുകാര്‍ പറയുന്നത്. ചെളിയില്‍ കാണപ്പെട്ട കാല്‍പ്പാടുകള്‍ പുലിയുടേതാണെന്ന് സ്ഥിരീകരിച്ചതോടെ ആശങ്ക വര്‍ധിക്കുകയാണ്.
ഇതിനിടെ പുലിയെ നേരില്‍ കണ്ടതായി ചിലര്‍ വെളിപ്പെടുത്തുകയും ചെയ്തു. മതിലിന് മുകളില്‍ നില്‍ക്കുകയായിരുന്ന പുലി അതുവഴി പോവുകയായിരുന്ന ഓട്ടോയ്ക്ക് കുറുകെ ചാടുകയും പൊന്തക്കാട്ടിലേക്ക് ഓടിമറയുകയും ചെയ്തു. ധൈര്യം സംഭരിച്ച് രണ്ടുപേര്‍ പിറകെ ചെന്നപ്പോള്‍ കാട്ടിനുള്ളില്‍ നിന്നും മലമടക്കുകളെ പോലും വിറപ്പിക്കുന്ന വിധത്തിലുള്ള ഗര്‍ജനം ഉയര്‍ന്നതോടെ ഇവര്‍ പിന്‍മാറുകയായിരുന്നു.
ഇതിനിടെ പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ തെരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും പുലിയെ കണ്ടെത്താന്‍ തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Leopard, Natives, forest, Leopard in Panathur