പശുവിനെ കൊണ്ടുവരുന്നത് തടഞ്ഞതിനെതുടര്‍ന്ന് വോര്‍ക്കാടിയില്‍ സംഘര്‍ഷം; 2 പേരെ അറസ്റ്റുചെയ്തു
Apr 6, 2015, 11:06 IST
മഞ്ചേശ്വരം: (www.kasargodvartha.com 06/04/2015) മംഗലാപുരം ഭാഗത്തുനിന്നും കാസര്‍കോട്ടേക്ക് പശുവിനെ കൊണ്ടുവന്ന ടെമ്പോവാന്‍ ഒരു സംഘം തടഞ്ഞതിനെതുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് സ്വമേധയാ കേസെടുക്കുകയും രണ്ട് പേരെ അറസ്റ്റുചെയ്യുകയും ചെയ്തു. വോര്‍ക്കാടി തലക്കീയില്‍ ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.
കൊളത്തൂര്‍ സ്വദേശി സച്ചിന്‍ (21), മംഗലാപുരം ബണ്ട്വാളിലെ ഹമീദ് (25) എന്നിവരെയാണ് പോലീസ് സ്വമേധയാ കേസെടുത്ത് അറസ്റ്റുചെയ്തത്. അറവുമാടുകളെകൊണ്ടുവന്ന ടെമ്പോ വാന്‍ ബൈക്കിലെത്തിയ ഒരുസംഘം തടഞ്ഞതോടെയാണ് സംഘട്ടനം നടന്നത്. സംഘട്ടനത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും പരാതി നല്‍കാന്‍ തയ്യാറാകാത്തതിനെതുടര്‍ന്നാണ് പോലീസ് സ്വമേധയാ കേസെടുത്ത് രണ്ട് പേരെ അറസ്റ്റുചെയ്തത്.
പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധം അടിപിടി കൂടിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തതെന്ന് മഞ്ചേശ്വരം പോലീസ് അറിയിച്ചു. സംഘട്ടനം നടക്കുന്ന വിവിരം അറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തിയാണ് ഇരുവിഭാഗങ്ങളേയും പിരിച്ചുവിട്ടത്.
Keywords: Manjeshwaram, Kasaragod, Vorkady, Clash, Attack, Arrest, Police, Case, Kerala.
Advertisement: