പഴകിയ ഭക്ഷണം: ഹോട്ടലുടമയില്‍ നിന്നും പിഴ ഈടാക്കി
Feb 20, 2015, 17:11 IST
കാസര്‍കോട്: (www.kasargodvartha.com 20/02/2015) പഴകിയ ഭക്ഷണം വിതരണം ചെയ്ത ഹോട്ടല്‍ ഉടമയില്‍ നിന്നും 3,000 രൂപ പിഴ ഈടാക്കി. അശ്വിനി നഗറില്‍ പ്രവര്‍ത്തിക്കുന്ന ഉഡുപ്പി ഹോട്ടലിനാണ് കാസര്‍കോട് അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷന്‍ പിഴ ചുമത്തിയത്.
പാഴ്‌സലായി വാങ്ങിയ ഭക്ഷണം പഴകിയിരുന്നതായി കാട്ടി ഉപഭോക്താവായ തളങ്കരയിലെ കെ.എ മുഹമ്മദ് ബഷീര്‍ നല്‍കിയ പരാതിയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് പിഴ ഈടാക്കിയത്.

Keywords : Kasaragod, Kerala, Hotel, Fine, Complaint, Food, Thalangara, Hotel Uduppi.