പള്ളിയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഇമാമിന്റെ മുറിയില്‍ നിന്നും 12,000 രൂപ കവര്‍ന്നു
Jul 14, 2015, 12:48 IST
മുള്ളേരിയ: (www.kasargodvartha.com 14/07/2015) പള്ളിയുടെ പൂട്ട് പൊളിച്ച് അകത്തുകടന്ന മോഷ്ടാവ് ഇമാമിന്റെ മുറിയില്‍ നിന്നും 12,000 രൂപ കവര്‍ന്നു. ഗാഡിഗുഡ്ഡെ കാനക്കോട് ചാക്കത്തടി ബദര്‍ മസ്ജിദിലാണ് കഴിഞ്ഞ ദിവസം കള്ളന്‍ കയറിയത്. പള്ളിയുടെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്തു കടക്കുകയായിരുന്നു.
പള്ളി ഇമാം ഷാഫി മുസ്ലിയാരുടെ 12,000 രൂപയാണ് മോഷണം പോയത്. തിങ്കളാഴ്ച രാത്രി 12 വരെ പള്ളിയില്‍ വിശ്വാസികളുണ്ടായിരുന്നു. വിശ്വാസികളെല്ലാം പോയ ശേഷം പള്ളി പൂട്ടി അടുത്തുള്ള ഒരു വീട്ടില്‍ ഉറങ്ങാന്‍ പോയതായിരുന്നു. രാവിലെ പള്ളി തുറക്കാനെത്തിയപ്പോഴാണ് പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച കുമ്പള ടൗണിലെ ബദര്‍ ജുമാസ്ജിദ് ഖത്തീബ് ഉമര്‍ ഹുദവിയുടെ മുറിയിലും കവര്‍ച്ച നടന്നിരുന്നു. പള്ളിയില്‍ തറാവീഹ് നമസ്‌കാരം നടന്നു കൊണ്ടിരിക്കെ മുകള്‍ നിലയിലെ ഖത്തീബിന്റെ മുറി കുത്തിത്തുറന്ന് മൊബൈല്‍ ഫോണുകളും റാഡോ വാച്ചും പണവും കവരുകയായിരുന്നു. 11,500 രൂപ, 40,000 രൂപ വിലവരുന്ന റാഡോ വാച്ച് 12,000 രൂപ വിലവരുന്ന സാംസംഗ് മൊബൈല്‍ ഫോണ്‍, 4,000 രൂപ വിലവരുന്ന നോക്കിയ മൊബൈല്‍ ഫോണ്‍ എന്നിവയാണ് നഷ്ടപ്പെട്ടത്.
Keywords: Kasaragod, Kerala, Mulleria, Robbery, Police, Investigation, 12,000 Cash, Robbery in Masjid.
Advertisement: