പള്ളിയില്‍ നിന്നും മടങ്ങുകയായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദനം
Jul 28, 2015, 18:27 IST
ബോവിക്കാനം: (www.kasargodvartha.com 28/07/2015) പള്ളിയില്‍ നിന്നും നിസ്‌കാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന എസ്.എഫ്.ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റു. പൊവ്വല്‍ എല്‍ബിഎസ് എന്‍ജിനിയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അബ്ദുല്‍ നൗഫലിനാണ് ചൊവ്വാഴ്ച ഉച്ചയോടെ മര്‍ദനമേറ്റത്.
തലയ്ക്ക് പരിക്കേറ്റ നൗഫലിനെ ചെങ്കള ഇ.കെ നയനാര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് കോളജിനടുത്തുളള പള്ളിയില്‍ നിസ്‌ക്കാരം കഴിഞ്ഞ് ക്ലാസിലേക്ക് മടങ്ങുമ്പോള്‍ കാറിലെത്തിയ എം.എസ്.എഫ് പ്രവര്‍ത്തകര്‍ ആക്രമിക്കുകയായിരുന്നുവെന്ന് നൗഫല്‍ പറഞ്ഞു. നൗഫല്‍ പരീക്ഷയ്ക്കായാണ് കോളജിലെത്തിയത്. ഉച്ചക്കുശേഷമുള്ള പരീക്ഷ എഴുതാനായില്ല. ബുധനാഴ്ചയും പരീക്ഷയുണ്ട്. കഴിഞ്ഞവര്‍ഷം കോളജില്‍ നടന്ന അക്രമത്തില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയും അക്രമിച്ചവരില്‍ പെടും.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയറ്റും കാറഡുക്ക ഏരിയാ കമ്മിറ്റിയും ആവശ്യപ്പെട്ടു.
Keywords : Bovikanam, SFI, Assault, Complaint, Case, Police, Investigation, LBS-College, Student, Hospital, Injured, Kasaragod.
Advertisement: