പള്ളിക്കര ഫുട്‌ബോള്‍ മേള തുടങ്ങി
Mar 27, 2012, 08:00 IST
പള്ളിക്കര: കാസ്‌ക് കല്ലിങ്കാലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പള്ളിക്കര ഫുട്‌ബോള്‍ മേള പള്ളിക്കര ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കെ.ടു ബില്‍ഡേഴ്‌സ് ഫ്‌ളഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ തുടങ്ങി. സിനിമാ താരം സ്ഫടികം ജോര്‍ജ്ജ് ഉദ്ഘാനം ചെയ്തു. സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ തൊട്ടി സാലിഹ് ഹാജി അധ്യക്ഷത വഹിച്ചു. എം.എല്‍.എ.മാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി പി.എ.ഹംസ, കാസ്‌ക് പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞിഹാജി, കണ്‍വീനര്‍ കെ.ഇ.എ. ബക്കര്‍, സിദ്ദീഖ് പള്ളിപ്പുഴ പ്രസംഗിച്ചു. ഉദ്ഘാടന മത്സരത്തില്‍ കെ.ടി. മംഗലാപുരം എഫ്.സി. കാളികാവ് തൃശൂരിനെ പരാജയപ്പെടുത്തി.
Keywords: Pallikara, Kasaragod, Football