'പലര്‍ നടക്കാത്ത പെരുവഴികള്‍' ചര്‍ച്ച ചെയ്തു
Feb 24, 2015, 11:31 IST
കാസര്‍കോട്: (www.kasargodvartha.com 24/02/2015) കാസര്‍കോട്ടുകാരായ പത്തു കവികളുടെ സംയുക്ത കവിതാസമാഹാരമായ 'പലര്‍ നടക്കാത്ത പെരുവഴികള്‍-വടക്കിന്റെ സംഘ കവിതകള്‍' എന്ന പുസ്തകത്തെ കുറിച്ചു പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റി, കാസര്‍കോട് കെ.ജി.ബോസ് ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംവാദം സംഘടിപ്പിച്ചു.
തിങ്കളാഴ്ച കാസര്‍കോട് സര്‍വ്വീസ് സഹകരണ ബേങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍. ബാലചന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വി.ആര്‍.സദാനന്ദന്‍, നാരായണന്‍ പേരിയ, ബാലകൃഷ്ണന്‍ ചെര്‍ക്കള, മധു എസ്. നായര്‍, രവീന്ദ്രന്‍ പാടി, വിനോദ് കുമാര്‍ പെരുമ്പള, പത്മനാഭന്‍ ബ്ലാത്തൂര്‍, ഇ. പ്രഭാകര പൊതുവാള്‍, രാഘവന്‍ ബെള്ളിപ്പാടി, ഇബ്രാഹിം അങ്കോല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
മലയാള കവിതയുടെ പരിച്ഛേദം പ്രകടമാകുന്ന മികച്ച കവിതകളാണ് ഈ പുസ്തകത്തിലുള്ളതെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
തിങ്കളാഴ്ച കാസര്‍കോട് സര്‍വ്വീസ് സഹകരണ ബേങ്ക് ഹാളില്‍ നടന്ന പരിപാടിയില്‍ എന്‍. ബാലചന്ദ്രന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. വി.ആര്‍.സദാനന്ദന്‍, നാരായണന്‍ പേരിയ, ബാലകൃഷ്ണന്‍ ചെര്‍ക്കള, മധു എസ്. നായര്‍, രവീന്ദ്രന്‍ പാടി, വിനോദ് കുമാര്‍ പെരുമ്പള, പത്മനാഭന്‍ ബ്ലാത്തൂര്‍, ഇ. പ്രഭാകര പൊതുവാള്‍, രാഘവന്‍ ബെള്ളിപ്പാടി, ഇബ്രാഹിം അങ്കോല എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords : Kasaragod, Kerala, Book, Book discussion, Malayalam News.