പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞാ സംഗമം നടത്തി
Jun 5, 2013, 19:12 IST
മഞ്ചേശ്വരം: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മത-ഭൗതിക-വിദ്യാഭ്യാസ-സാംസ്‌കാരിക കേന്ദ്രമായ മള്ഹറു നൂരില്‍ ഇസ്‌ലാമിത്തഅലീമിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞാ സംഗമം നടത്തി. സംസ്ഥാന വ്യാപകമായി നടന്നു വരുന്ന പരിസ്ഥിതി ദിനപരിപാടിയോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ മള്ഹര്‍ ക്യാമ്പസില്‍ വൃക്ഷത്തൈകള്‍ നട്ടു പിടിപ്പിക്കല്‍ കര്‍മത്തിന് എസ്.വൈ.എസ് സംസ്ഥാന ട്രഷററും മള്ഹര്‍ ചെയര്‍മാനുമായ ഖാസി അസയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി നേതൃത്വം നല്‍കി. ശേഷം നടന്ന പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞാ സംഗമത്തില്‍ മള്ഹര്‍ വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പെടെ നിരവധി പേര്‍ പങ്കെടുത്തു.
ഉസ്മാന്‍ ഹാജിയുടെ അധ്യക്ഷതയില്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഹാഫിള് എന്‍.കെ.എം മഹ്‌ളരി ബെളിഞ്ച പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സയ്യിദ് അഹ്മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി വിഷയാവതരണം നടത്തി. ഹസന്‍ സഅദി അല്‍ അഫ്‌ളലി, സിദ്ദീഖ് സഅദി മഞ്ചേശ്വരം, സുബൈര്‍ സഖാഫി വട്ടോളി, ഹാഫിള് ഹമീദ് സഖാഫി കുടക്, ഇബ്രാഹിം ഖലീല്‍ അഹ്‌സനി മച്ചമ്പാടി, ഹസന്‍ കുഞ്ഞി മാസ്റ്റര്‍ ആനക്കല്ല്, മൗലാനാ സിദ്ദീഖ് മുംബൈ തുടങ്ങിയവര്‍ സംബന്ധിച്ചു. ജാബിര്‍ കോടമ്പുഴ സ്വാഗതവും അഷ്‌റഫ് സുള്ള്യ നന്ദിയും പറഞ്ഞു.

Keywords: World, Environment, Programme, Manjeshwaram, Malhar, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News