 |
Khader Paloth |
കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് നേതാവിനേയും കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെയും പരിക്കേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂത്ത് ലീഗ് നേതാവ് നായന്‍മാര്‍മൂലയിലെ ഖാദര്‍ പാലോത്ത് (44), കാസര്‍കോട്-കണ്ണൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സിന്റെ ഡ്രൈവര്‍ കണ്ണൂര്‍ മാങ്ങാട് സ്വദേശി വി.വി. സുജിത്ത് (30) എന്നിവരാണ് ആശുപത്രിയിലുള്ളത്.
 |
Sujith Mangad |
ചെവ്വാഴ്ച രാവിലെ ചെര്‍ക്കളയില്‍ വെച്ച് അമിതവേഗതയില്‍ ബസ്സോടിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സുജിത്ത് തന്നെ മര്‍ദിക്കുകയായിരുന്നുവെന്നാണ് ഖാദര്‍ പാലോത്ത് പറയുന്നത്. എന്നാല്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ഖാദര്‍ ബസ്സിന് സൈഡ് തരാതെ കാര്‍ റോഡിന് കുറുകെ നിര്‍ത്തുകയും ഇറങ്ങി വന്ന് തന്നെ ബസ്സില്‍ നിന്നും വലിച്ചിട്ട് സ്‌ക്രൂഡ്രൈവര്‍ കൊണ്ട് കുത്തിപ്പരിക്കേല്‍പിക്കുകയുമായിരുന്നുവെന്നാണ് സുജിത്ത് പറയുന്നത്.
Keywords:
Assault, Bus-driver, Youth League, Kasaragod, Kerala, KSRTC, Chengala, hospital, Khader Paloth Chengala, V.V. Sujith Mangad, Malayalam News