പരാതി പരിഹരിക്കാനെത്തിയവര്‍ തമ്മില്‍ തല്ല്; 5 പേര്‍ അറസ്റ്റില്‍
Jul 4, 2017, 14:55 IST
വിദ്യാനഗര്‍: (www.kasargodvartha.com 04.07.2017) പരാതി പരിഹരിക്കാനായി ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലെ ന്യായസേവാസദനിലെത്തിയവര്‍ തമ്മില്‍ കൈയ്യാങ്കളില്‍ ഏര്‍പ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.
ചെര്‍ക്കളയിലെ ടി. ഷാഫി (46), സി. ഗഫൂര്‍ (41), എം. അഹ് മദ് (54), മൊഗ്രാല്‍ പുത്തൂര്‍ വലിയ വളപ്പിലെ അബ്ദുല്‍ ജലീല്‍ (39), കെ എ അബ്ദുല്ല (52) എന്നിവരെയാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റു ചെയ്തത്.
Keywords: Kasaragod, Kerala, Police, arrest, Assault, Attack, court, complaint, Clash; 5 arrested