പരമ്പരാഗത ഭക്ഷണരീതിയിലുണ്ടായ മാറ്റം ആധുനിക രോഗങ്ങള്‍ക്ക് കാരണം: ഡോ. വി.എല്‍. ചോപ്ര
Apr 14, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 14/04/2015) പരമ്പരാഗത ഭക്ഷണരീതിയിലുണ്ടായ മാറ്റമാണ് ആധുനിക രോഗങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കേന്ദ്രസര്‍വകലാശാല കേരള ചാന്‍സിലര്‍ പത്മഭൂഷണ്‍ ഡോ. വി.എല്‍. ചോപ്ര അഭിപ്രായപ്പെട്ടു. കാസര്‍കോട് ഉളിയത്തടുക്ക ഐ.എ.ഡിയില്‍ നടന്നുവരുന്ന ഏഴാമത് മന്തുരോഗ നിവാരണ ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംയോജിത ചികിത്സാരീതിയിലൂടെ അപൂര്‍വ്വ രോഗങ്ങള്‍ ലഘൂകരിക്കാനും ചികിത്സിച്ച് ഭേദമാക്കാനുമാകുന്നു. മന്ത്, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ ഐ.എ.ഡിയില്‍ നല്‍കുന്ന ചികിത്സാരീതി ജനങ്ങള്‍ക്ക് ഏറെ ഗുണകരമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ ശശിധര സ്വാഗതം പറഞ്ഞു. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ജി. ഗോപകുമാര്‍, കേന്ദ്ര എത്തിക്‌സ് കമ്മിറ്റിയംഗം നന്ദിനി കെ. കുമാര്‍, ജില്ലാ പോലീസ് ചീഫ് ഡോ. എ ശ്രീനിവാസ്, യോഗ വിദഗ്ധ ഷെര്‍ലി പെലിസ്, റിട്ട. എസ്.പി പി. ഹബീബ് റഹ് മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഐഎഡി പ്രിന്‍സിപ്പള്‍ കെ.എസ് ബോസ് നന്ദി പറഞ്ഞു.

Also Read:
രാഹുല്‍ മടങ്ങിയെത്തുമ്പോള്‍ എന്തുസംഭവിക്കും?
Keywords : Kasaragod, Kerala, Programme, Inauguration, IAD, Seminar.
Advertisement: