പയ്യന്‍ സ്‌കൂട്ടര്‍ ഓടിച്ചു; മാതാവിനെതിരെ പോലീസ് കേസ്
Feb 8, 2015, 12:00 IST
കാസര്‍കോട്: (www.kasargodvartha.com 08/02/2015) ലൈസന്‍സില്ലാതെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ മാതാവിനെതിരെ പോലീസ് കേസെടുത്തു. ചേരങ്കൈയിലെ മൈമൂനയ്‌ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്.
കഴിഞ്ഞ ദിവസം കാസര്‍കോട് ബീച്ച് റോഡില്‍ വെച്ചാണ് കെഎല്‍ 14 എന്‍ 6099 നമ്പര്‍ ബൈക്കുമായി 17 കാരന്‍ പോലീസിന്റെ പിടിയിലായത്. ഇതേതുടര്‍ന്നാണ് സ്‌കൂട്ടര്‍ ഉടമയായ മാതാവിന്റെ പേരില്‍ പോലീസ് കേസെടുത്തത്.
പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്ക് വാഹനങ്ങള്‍ നല്‍കിയാല്‍ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരു വര്‍ഷം മുമ്പ് നെല്ലിക്കുന്നില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടി ഓടിച്ച സ്‌കൂട്ടര്‍ കാറുമായി കൂട്ടിയിടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Bike, Police, Case, Licence, Maimoona.
Advertisement: