city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി; വികസനരേഖയ്ക്കും വികസനസെമിനാര്‍ രൂപം നല്‍കി

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി; വികസനരേഖയ്ക്കും വികസനസെമിനാര്‍ രൂപം നല്‍കി
കാസര്‍കോട്: ഉല്‍പാദനമേഖലയുടെ സ്ഥായിയായ വളര്‍ച്ചയും പ്രകൃതിവിഭവങ്ങളുടെ സംരക്ഷണവും ആരോഗ്യ വിദ്യാഭ്യാസ മികവും ലക്ഷ്യമിടുന്ന ജില്ലാ പഞ്ചായത്തിന്റെ പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിരേഖയ്ക്കും വികസനരേഖയ്ക്കും വികസനസെമിനാര്‍ രൂപം നല്‍കി. 104.62 കോടി രൂപയുടെ അടങ്കലാണ് അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതിയുടെ നിര്‍വഹണത്തിനായി ജില്ലാ പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്. മെയിന്റനന്‍സ് ഗ്രാന്റിനത്തില്‍ 121.42 കോടി രൂപയുടെ വരുമാനം പ്രതീക്ഷിക്കുന്നു.

കാര്‍ഷികമേഖലയില്‍ ജൈവകൃഷി പ്രോത്സാഹിപ്പിക്കും. പച്ചക്കറി കൃഷി സ്വയം പര്യാപ്തത, നെല്‍കൃഷി വികസനം, കവുങ്ങ്, തെങ്ങ് കൃഷി വികസനം, ജൈവവള വിതരണം, സീഡ് ഫാമുകളുടെ നവീകരണം എന്നിവയ്ക്കാണ് മുന്‍ഗണന. മൃഗസംരക്ഷണ മേഖലയില്‍ പാലുല്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക, ആടുവളര്‍ത്തല്‍ വ്യാപിപ്പിക്കുക, കാസര്‍കോടന്‍ കുള്ളന്‍ പശുക്കളുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയ്ക്കാണ് മുന്‍ഗണന.

ജലസ്രോതസ്സുകളുടെ മാപ്പിംഗ് നടത്തി ജലസംരക്ഷണ വിനിയോഗ മാസ്റ്റര്‍ പ്ലാന്‍ ജില്ലാപഞ്ചായത്ത് തയ്യാറാക്കും. ഗതാഗതമേഖലയില്‍ ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് നെറ്റ് വര്‍ക്ക് മാപ്പിംഗ് ഈ വര്‍ഷം നടത്തും. ലിങ്ക് റോഡുകള്‍ വികസിപ്പിക്കും. ജില്ലാപഞ്ചായത്ത് റോഡുകള്‍ പി.എം.ജി.എസ്.വൈ നിലവാരത്തിലേക്കുയര്‍ത്തും. പട്ടികജാതി പട്ടികവര്‍ഗ്ഗ, വനിതാക്ഷേമ മേഖലകളില്‍ സ്‌കില്‍ ഡവലപ്‌മെന്റിനുള്ള പദ്ധതി സമര്‍പ്പിക്കും, ഗാര്‍മെന്റ്‌സ് ചെറുകിട സംരംഭങ്ങള്‍, ഐടി, ഭക്ഷ്യസംസ്‌കരണം തുടങ്ങിയവയ്ക്ക് പദ്ധതിയുണ്ടാക്കും. സമ്പൂര്‍ണ്ണ ശുചിത്വത്തിന് സീറോ വേസ്റ്റ് പദ്ധതി കാര്യക്ഷമമാക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്‍പ്പെടെ ചികിത്സാ സൗകര്യങ്ങളൊരുക്കി ജില്ലാ ആശുപത്രി ശാക്തീകരിക്കും. സൗജന്യ ഡയാലിസിസ് സംവിധാനം ഏര്‍പ്പെടുത്തും. മുഴുവന്‍ വിദ്യാലയങ്ങളിലും 100 ശതമാനം വിജയം എന്ന ലക്ഷ്യവുമായി പാഠ്യമികവ് പദ്ധതി ആവിഷ്‌കരിക്കും. കുടിവെള്ള പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും, വ്യവസായ മേഖലയില്‍ സൂക്ഷ്മ സംരംഭങ്ങള്‍ വികസിപ്പിക്കും. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്ക് പുനരുദ്ധരിക്കും. സാമൂഹ്യക്ഷേമ രംഗത്ത് ബഡ്‌സ് സ്‌കൂളുകള്‍ മെച്ചപ്പെടുത്തും, സോഷ്യല്‍ സെക്യൂരിറ്റി മിഷന് സഹായം നല്‍കുമെന്നും പഞ്ചവത്സര പദ്ധതി രേഖയില്‍ വിഭാവനം ചെയ്യുന്നു.

അടുത്ത രണ്ട് സാമ്പത്തികവര്‍ഷങ്ങളിലേക്കുള്ള വാര്‍ഷിക പ്രോജക്ടുകള്‍ക്കും വികസന സെമിനാറില്‍ രൂപമായി. 2012-13 വര്‍ഷം വിദ്യാഭ്യാസ നിലവാരമുയര്‍ത്തുന്നതിനുള്ള മുന്നേറ്റം പദ്ധതിക്കായി 20 ലക്ഷം രൂപ നീക്കിവച്ചു. സമഗ്ര പച്ചക്കറി കൃഷി വികസനത്തിനായി 50 ലക്ഷവും ക്ഷീരഗ്രാമത്തിനായി 50 ലക്ഷവും വകയിരുത്തുന്നു. ഉല്‍പാദന വിപണന കേന്ദ്രത്തിനായി 90 ലക്ഷം രൂപയും വാര്‍ഷിക പദ്ധതി രേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ചെര്‍ക്കള കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വികസന സെമിനാര്‍ എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷയായി. വികസന രേഖയും പദ്ധതിരേഖയും കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍) എം.എല്‍.എ പ്രകാശനം ചെയ്തു. ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ ഇ.പി.ജനാര്‍ദ്ദനന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.ഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്ഥിരം സമിതി ചെയര്‍മാന്‍ ഓമനരാമചന്ദ്രന്‍ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു.

Keywords: Seminar, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia