പനയാല്‍ കോട്ടപ്പാറയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരം
Aug 8, 2015, 23:44 IST
ബേക്കല്‍: (www.kasargodvartha.com 08/08/2015) പനയാല്‍ കോട്ടപ്പാറയില്‍ കുത്തേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. പനയാല്‍ അരവത്തെ അബ്ദുല്‍ ഖാദറി (31)നാണ് കുത്തേറ്റത്. ശനിയാഴ്ച രാത്രി 7.20 മണിയോടെയാണ് സംഭവം.
കഴുത്തിന് വെട്ടേറ്റ അബ്ദുല്‍ ഖാദറിനെ ആദ്യം ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അരവത്തെ അമീര്‍ എന്നയാളാണ് കുത്തിയതെന്നാണ് അബ്ദുല്‍ ഖാദര്‍ പോലീസിന് മൊഴി നല്‍കിയിട്ടുള്ളത്.
അബ്ദുല്‍ ഖാദറിന്റെ മരുമകനെ അടിച്ചത് ചോദ്യംചെയ്തതിന്റെ വൈരാഗ്യത്തിലാണ് അക്രമം.

Keywords : Kasaragod, Bekal, Thachangad, Youth, Hospital, Injured, Abdul Kader, Ameer.