city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പട്ടാപ്പകല്‍ മിന്നല്‍ കവര്‍ച്ച നടത്തുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘം അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com 12.06.2014) പട്ടാപ്പകല്‍ മിന്നല്‍ കവര്‍ച്ച നടത്തുന്ന അന്തര്‍ സംസ്ഥാന കവര്‍ച്ചാസംഘം അറസ്റ്റില്‍. മഞ്ചേശ്വരം ചെറുഗോളിയിലെ അബ്ദുല്‍ നാസര്‍ (20), ഉപ്പള ഹിദായത്ത് നഗറിലെ മുഹമ്മദ് ഇര്‍ഫാന്‍ (25) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ഡി,വൈ.എസ്.പി ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ അറസ്റ്റ് ചെയതത്. ഇവരില്‍ നിന്നും സ്വര്‍ണവും ബൈക്കും കണ്ടെടുത്തിട്ടുണ്ട്.

പകല്‍ സമയങ്ങളില്‍ ബൈക്കുകളില്‍ സഞ്ചരിക്കുകയും അടച്ചിട്ടുകാണിന്ന വീടുകളില്‍ മിന്നല്‍ വേഗത്തില്‍ കവര്‍ച്ച നടത്തുകയുമാണ് ഇവരുടെ രീതി. കവര്‍ച്ചാ മുതലുകള്‍ സഹകരണ ബാങ്കുകളില്‍ പണയപ്പെടുത്തുകയും പിന്നീട് ഏജന്റുമാര്‍ മുഖേന ഇത് വീണ്ടെടുത്ത് വില്‍ക്കുകയുമാണ് പതിവ്. കിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിനാണ് ഉപയോഗിക്കുന്നത്.

കുമ്പള, പച്ചമ്പളത്തെ വീട്ടില്‍ നിന്നും എട്ടു പവന്‍ സ്വര്‍ണം, മഞ്ചേശ്വരം തൂമിനാട് കടപ്പുറത്തെ ഡോക്ടറുടെ വീട്ടില്‍ നിന്നും ഏഴുപവന്‍, വോര്‍ക്കാടിയിലെ ഒരു വീട്ടില്‍ നിന്നും സ്വര്‍ണം, അരലക്ഷം രൂപ, മൊബൈല്‍ ഫോണ്‍, മഞ്ചേശ്വരം ഭട്ട്യ പദവിലെ വീട്ടില്‍ നിന്നും ആറുപവന്‍, സുങ്കതക്കട്ടയിലെ അധ്യാപക ദമ്പതികളുടെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍, മൂടംബയലിലെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണവും അരലക്ഷം രൂപയും, കര്‍ണ്ണാടക ബിരിയിലെ വീട്ടില്‍ നിന്നും 10 പവന്‍, മുടിപ്പുവിലെ വീട്ടില്‍ നിന്നും ഒരുലക്ഷം രൂപയും സ്വര്‍ണവും തുടങ്ങി നിരവധി കവര്‍ച്ചകള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.

കുമ്പള സി.ഐ കെ.പി സുരേഷ് ബാബു, മഞ്ചേശ്വരം എസ്.ഐ പി.പ്രമേദ്, സ്‌ക്വാഡ് അംഗങ്ങളായ പ്രദീപ് ചവറ, ബിനീഷ് സിറിയക്, സാജു, സുനില്‍ എബ്രഹാം, വാഹിദ്, പ്രകാശ് നീലേശ്വരം എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

പട്ടാപ്പകല്‍ മിന്നല്‍ കവര്‍ച്ച നടത്തുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചാസംഘം അറസ്റ്റില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഡീസല്‍ വിലനിയന്ത്രണം എടുത്തുകളയാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം
Keywords: Kasaragod, Robbery, Arrest, DYSP, Police, T.P Ranjith, Cash, Gold, Bike, Abdul Nasar, Mohammed Irfan, Leadership, Robbers busted.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia