പടന്ന കടപ്പുറത്ത് സംഘട്ടനം; 9 വയസ്സുള്ള കുട്ടിയടക്കം 4 പേര്‍ ആശുപത്രിയില്‍
May 17, 2015, 11:57 IST
ചെറുവത്തൂര്‍: (www.kasargodvartha.com 17/05/2015) പടന്ന കടപ്പുറത്ത് സംഘട്ടനനത്തില്‍ ഒമ്പത് വയസ്സുള്ള കുട്ടിയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. പടന്ന കടപ്പുറത്തെ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി (46), ഭാര്യ സുബൈദ (38), മകന്‍ നിസാന്‍ (ഒമ്പത്) എന്നിവര്‍ക്കും, ലീഗ് പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് ഹാജി (68) ക്കുമാണ് പരിക്കേറ്റത്.
ശനിയാഴ്ച വൈകിട്ട് നോമ്പ് മുറിച്ചശേഷം മകനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഭാര്യയോടൊപ്പം സ്‌കൂട്ടറില്‍ പോകുമ്പോള്‍ രാത്രി എട്ട് മണിയോടെ ഇരുളില്‍ മറഞ്ഞുനില്‍ക്കുകയായിരുന്ന മൂന്നംഗസംഘം സ്‌കൂട്ടര്‍ തടഞ്ഞ് അക്രമിക്കുകയായിരുന്നവെന്നാണ് മുഹമ്മദ് കുഞ്ഞി പറയുന്നത്. ഹമീദ് ഹാജിയും റിയാസ്, അഷ്‌റഫ് എന്നിവരാണ് അക്രമിച്ചതെന്ന് മുഹമ്മദ് കുഞ്ഞി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌കൂട്ടറിന് കേടുപാട് വരുത്തുകയും ചെയ്തു.
സംഘര്‍ഷത്തിനിടയിലാണ് ഹമീദ് ഹാജിക്ക് പരിക്കേറ്റത്. ഇവിടത്തെ ഒരു ക്ലബ്ബുമായി ബന്ധപ്പെട്ട പ്രശ്‌നവും അക്രമണത്തിന് കാരണമാണെന്ന് പറയുന്നു. ഈ ക്ലബ്ബിലെ ഒരാളെ നേരത്തെ അച്ചടക്ക നടപടിയുടെ ഭാഗമായി പുറത്താക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സംഘട്ടനം. അതേസമയം സംഘട്ടനം കേസില്ലാതെ ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ലീഗ് - കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ നടത്തിവരുന്നുണ്ട്.

Keywords : Cheruvathur, Padanna, Attack, Clash, Kasaragod, Kerala, Injured, Clash in Padanna.