city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഞ്ചായത്ത് പ്രസിഡന്റിനെ ബസിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി

പഞ്ചായത്ത് പ്രസിഡന്റിനെ ബസിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി
ചിറ്റാരിക്കാല്‍: കാറില്‍ പോവുകയായിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ കെ എസ് ആര്‍ ടി സി ബസിടിച്ച് ബോധപൂര്‍വം കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റായ ജെയിംസ് പന്തമാക്ക(45)ലാണ് കെഎസ്ആര്‍ടിസി ബസ് ഡ്രൈവറായ പാലാവയല്‍ കദളിക്കാട്ടെ ലൂക്കോസിനെ(40)തിരെ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കിയത്.

ഇതേതുടര്‍ന്ന് ലൂക്കോസിനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. അതേസമയം ലൂക്കോസിനെ ആക്രമിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ജെയിംസിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചക്കാണ് സംഭവം.

ചിറ്റാരിക്കാല്‍ തയ്യേനി റോഡില്‍ ലൂക്കോസ് ഓടിച്ചു വരികയായിരുന്ന ടി.പി. 860 നമ്പര്‍ കെഎസ്ആര്‍ടിസി ബസ് ജെയിംസ് സഞ്ചരിക്കുകയായിരുന്ന കെ എല്‍ 60 സി 9500 നമ്പര്‍ കാറില്‍ ഇടിച്ചിരുന്നു. മുന്‍വൈരാഗ്യമുള്ളതിനാല്‍ ലൂക്കോസ് തന്നെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആര്‍ടിസി ബസ് ബോധപൂര്‍വം താന്‍ സഞ്ചരിച്ച കാറില്‍ ഇടിച്ചതെന്നാണ് ജെയിംസ് പോലീസില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചത്.

അപകടമുണ്ടായതിനെ തുടര്‍ന്ന് ജെയിംസ് തന്നെ ബസില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്ന് ലൂക്കോസിന്റെ പരാതിയിലും പറയുന്നു. പരിക്കേറ്റ ജെയിംസിനെയും ലൂക്കോസിനെയും ചെറുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Keywords: Murder attemt, Complaint, Panchayath President, Case, Bus driver, Chittarikkal, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia