പഞ്ചദിന സത്യാഗ്രഹം: വാഹന പ്രചാരണജാഥ തുടങ്ങി
Apr 19, 2012, 17:38 IST
![]() |
ഉദുമ ഏരിയാജാഥ ചട്ടഞ്ചാല്‍ പള്ളത്തുങ്കാലില്‍ ജില്ലാ ട്രഷറര്‍കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു |
ഉദുമ ഏരിയാജാഥ ചട്ടഞ്ചാല്‍ പള്ളത്തുങ്കാലില്‍ ജില്ലാ ട്രഷറര്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സി എച്ച് അബ്ദുള്ളകുഞ്ഞി അധ്യക്ഷനായി. ജാഥാ ലീഡര്‍ കുഞ്ഞിരാമന്‍ കുന്നൂച്ചി, മാനേജര്‍ കെ വി ബാലകൃഷ്ണന്‍, ഏരിയാപ്രസിഡന്റ് എന്‍ വി ബാലന്‍, ഇ കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി കുഞ്ഞിക്കോളുനായര്‍ സ്വാഗതം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ കോളിയടുക്കത്ത് നിന്നാരംഭിച്ച് വൈകിട്ട് കുന്നൂച്ചിയില്‍ സമാപിക്കും. സമാപന യോഗം സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്യും.
ബേഡകം ഏരിയാജാഥ ബേത്തൂര്‍ പാറയില്‍ ജില്ലാ ട്രഷറര്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എല്‍ ഉദ്ഘാടനം ചെയ്തു. സി ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. ലീഡര്‍ എം ഗോപാലന്‍, മാനേജര്‍ എം അനന്തന്‍, പഞ്ചായത്ത് പ്രസിഡന്റ് പി ഗോപാലന്‍, ടി ബാലന്‍, പി ചാത്തുക്കുട്ടി എന്നിവര്‍ സംസാരിച്ചു. കെ മാധവന്‍ സ്വാഗതം പറഞ്ഞു.
Keywords: Kasaragod, Uduma, AIKS.