city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പകര്‍ച്ചവ്യാധി നിയന്ത്രണം പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തും

കാസര്‍കോട്: മഴക്കാലപൂര്‍വ പകര്‍ച്ചവ്യാധി നിയന്ത്രണത്തിനുള്ള കര്‍മപദ്ധതികള്‍ക്ക് കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഇന്റര്‍സെക്ടറല്‍ യോഗത്തില്‍ രൂപംനല്‍കി. ഇതനുസരിച്ച് മൂന്നു ഘട്ടങ്ങളിലായി ജില്ലയില്‍ രോഗപ്രതിരോധ ബോധവല്‍ക്കരണപരിപാടികള്‍ നഗരക്ഷേമ വകുപ്പിന്റെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കും.

രോഗം പൊട്ടിപ്പുറപ്പെടാനുള്ള ഇന്റര്‍എപ്പഡപ്പിക് ഘട്ടത്തില്‍ കൊതുക്‌നിയന്ത്രണം, മാലിന്യ നിര്‍മാര്‍ജനം പരിപാടികളും, രണ്ടാംഘട്ടത്തില്‍ ഡെങ്കിപ്പനി, ജലജന്യരോഗനിയന്ത്രണങ്ങള്‍ക്കാവശ്യമായ രോഗപ്രതിരോധ നടപടികളും, മൂന്നാംഘട്ടത്തില്‍ എലിപ്പനി, മലമ്പനി രോഗനിയന്ത്രണങ്ങള്‍ക്കാവശ്യമായ നടപടികളും യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കും. മെയ് ഒന്ന് മുതല്‍ ജുലായ് 31 വരെയാണ് രണ്ടാംഘട്ടപരിപാടികള്‍ നടപ്പിലാക്കുന്നത്. ഈ കാലഘട്ടങ്ങളില്‍ മഴക്കാലപൂര്‍വ രോഗ വളര്‍ച്ച നിയന്ത്രണം, രോഗം പൊട്ടിപ്പുറപെടുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് നേരത്തെയുള്ള രോഗനിരീക്ഷണ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതോടൊപ്പം രോഗാതുരതയും തദ്വാര മരണങ്ങളും തടയുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഈന്നല്‍ നല്‍കിപരിപാടികള്‍ ആസൂത്രണം ചെയ്യും.

പകര്‍ച്ചവ്യാധി നിയന്ത്രണം പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തുംഎപ്രില്‍ 25 നകം മുനിസിപ്പല്‍തല-ബ്ലോക്ക്തല യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് അതതു ജനപ്രതിനിധികളുടെ
നേതൃത്വത്തില്‍ കര്‍മ പദ്ധതികള്‍ ആസൂത്രണം ചെയ്യും. പഞ്ചായത്തുകളില്‍ അടിയന്തിര ഗ്രാമസഭകള്‍ വിളിച്ച് വാര്‍ഡ്തല ശുചിത്വ സമിതികളുടെ നേതൃത്വത്തില്‍ രോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുകയും ഇത്തരം പ്രദേശങ്ങളില്‍ കൊതുക്, കൂത്താടി നശീകരണപ്രവര്‍ത്തനങ്ങളും, മാലിന്യ നിര്‍മാര്‍ജന പരിപാടികളും, കുടിവെള്ള ശുചിത്വം ഉറപ്പാക്കുകയും ജലമലിനീകണം തടയാനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്യും.

വാര്‍ഡ്തലത്തില്‍ നോട്ടീസ് വിതരണം, ദൃശ്യ വാര്‍ത്താ മാധ്യമങ്ങളിലൂടെയുള്ള പ്രചരണ പരിപാടികള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കും. റസിഡന്‍സ് അസോസിയേഷനുകളുടെ നേതൃത്വത്തില്‍ പകര്‍ച്ചാവ്യാധി തടയാനുള്ള മുന്‍കരുതലുകളെ ആസ്പദമാക്കി ഗ്രൂപ്പ്, ചര്‍ച്ച, സെമിനാറുകള്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

അറവുശാലകള്‍, ഹോട്ടലുകള്‍, തട്ടുകട എന്നിവയുടെ ലൈസന്‍സിംഗ് സംവിധാനം കര്‍ശനമാക്കി ശുചിത്വം ഉറപ്പാക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ അടക്കമുള്ള ശിക്ഷാ നടപടികളെടുക്കണമെന്ന് യോഗത്തില്‍ തീരുമാനമായി. പ്ലാസ്റ്റിക്ക് മാലിന്യനിര്‍മാര്‍ജനത്തിന് എല്ലാ പഞ്ചായത്തുകളും മുന്‍കൈ എടുക്കേതാണ്. മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ കാര്യമായിനടപ്പിലാക്കാന്‍ വിവിധ ഗ്രൂപ്പുകള്‍ക്കൊപ്പം പോലീസിന്റെ കൂടി സേവനം പ്രയോജനപ്പെടുത്തും. ദേശീയതൊഴിലുറപ്പ് പദ്ധതിയുടെ ജീവനക്കാരെക്കൂടി ഉപയോഗപെടുത്തിക്കൊണ്ട് ശുചിത്വ ക്യാമ്പയിന്‍, മാലിന്യനിര്‍മാര്‍ജനപരിപാടികള്‍ നടപ്പിലാക്കും.

കാസര്‍കോട്ടെ ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂറ്റിന്റെ ജീവനക്കാരെ ഡെങ്കിപ്പനി വ്യാപിച്ച ജില്ലയുടെ പഞ്ചായത്തുകളില്‍ വിന്യസിച്ച് കൊതുകുകള്‍, കൂത്താടി സര്‍വേ, കൂത്താടി നശീകരണം, ബോധവല്‍ക്കരണ പരിപാടികള്‍ നടപ്പിലാക്കുന്നതാണ്. ജില്ലാ മെഡിക്കല്‍ ഓഫീസിലെ പ്രോഗ്രാം ഓഫീസര്‍മാര്‍ക്ക് ജില്ലയിലെ ഏഴ് ബ്ലോക്ക് പി.എച്ച്.സി. കളിലെ ചാര്‍ജ് നല്‍കി. രോഗനിയന്ത്രണം, പ്രതിരോധം, റിപോര്‍ട്ടിംഗ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തും. ഡെങ്കിപ്പനി കൂടുതലായി റിപോര്‍ട്ട് ചെയ്തത് മലയോരപഞ്ചായത്തുകളിലായതിനാല്‍ ഇത്തരം പ്രദേശങ്ങളിലെ തോട്ടമുടമകളുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുവാന്‍ തീരുമാനമായി.

ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്തും. ഈ വര്‍ഷം ജില്ലയില്‍ നിന്നും 50 ഡങ്കിപ്പനി, മൂന്ന് എലിപ്പനി, 5083 വയറിളക്കരോഗങ്ങളും, 27 മലമ്പനി കേസുകളും, അഞ്ച് ഡൈഫോയ്ഡ് കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 208 ഡങ്കി കേസുകള്‍ റിപോര്‍ട്ട് ചെയ്തതില്‍ ഒരു മരണം സംഭവിച്ചിരുന്നു. 286 മലമ്പനി കേസുകളും 75 എലിപ്പനി കേസുകളും റിപോര്‍ട്ട് ചെയ്തു.

കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ചേര്‍ന്ന കര്‍മ്മ പദ്ധതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസി. അഡ്വ. പി.പി. ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടര്‍ എന്‍. ദേവിദാസ് അധ്യക്ഷതവഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. ഗോപിനാഥന്‍ കര്‍മ്മ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചു. ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. സുരേശ്, ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഡോ.വി.കെ. പ്രിയദര്‍ശിനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അബ്ദുര്‍ റഹ്മാന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം. രാമചമ്പ്ര, ജില്ലാ മലേറിയ ഓഫീസര്‍ വി. സുരേഷന്‍ എന്നിവര്‍ സംസാരിച്ചു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് സമീറ, കാറഡുക്ക ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എം. പ്രദീപ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വൈസ് പ്രസിഡന്റുമാര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ ജില്ലാതല ഉദ്യോഗസ്ഥന്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords: Helth department, Epidemic, Edification programme, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia