പകര്‍ച്ചവ്യാധികള്‍ പടരുന്നു; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി
Aug 6, 2015, 13:15 IST
കാസര്‍കോട്: (www.kasargodvartha.com 06/08/2015) പകര്‍ച്ച വ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനായി മടിക്കൈ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പഞ്ചായത്ത് തലയോഗം ചേര്‍ന്നു. കൊതുകുനശീകരണം, തോട്ടം മേഖലകളിലം ശുചീകരണം, പൊതുസ്ഥല ശുചീകരണം, വ്യാപാരസ്ഥാപനങ്ങളിലെ ശുചിത്വം, ജീവനക്കാരുടെ ആരോഗ്യ പരിശോധന അന്യദേശത്തൊഴിലാളികള്‍ക്കുള്ള പരിശോധനാ ക്ലിനിക്ക്, പ്ലാസ്റ്റിക് മാലീന്യശേഖരണം എന്നിവക്ക് ഊന്നല്‍ നല്‍കി രണ്ടാം ഘട്ട രോഗപ്രതിരോധ കര്‍മ്മ പദ്ധതി തയ്യാറാക്കി, എലിപ്പനി ബോധവര്‍ക്കരണ പരിപാടികളും, പ്രതിരോധ ഗുളിക വിതരണവും ഊര്‍ജ്ജിതമാക്കും. വാര്‍ഡ് തല ആരോഗ്യ ശുചിത്വ സമിതികളും ചേര്‍ന്ന് പ്രാദേശിക കര്‍മ്മ സമിതികള്‍ക്ക് രൂപം കൊടുക്കാന്‍ തീരുമാനിച്ചു.
യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ സത്യ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത ഉദ്ഘാടനം ചെയ്തു. ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍ ക്ലാസ്സെടുത്തു. മെഡക്കല്‍ ഓഫീസര്‍ ഡോ. ബിജേഷ് ഭാസ്‌കര്‍ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുഷമ, മെമ്പര്‍മാരായ കൃഷ്ണന്‍, ലക്ഷ്മി, ആരോഗ്യ പ്രവര്‍ത്തകരായ എന്‍.പി. ബാലകൃഷ്ണന്‍ ബൈജു. സി.ആര്‍. പ്രസാദ്, കാര്‍ത്ത്യായനി എന്നിവര്‍ സംസാരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജയന്‍ സ്വാഗതവും, പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തങ്കമണി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Disease, Madikkai, Cleaning program, Epidemic precautions.
Advertisement:

Advertisement: