പവര്‍കട്ട് സമയത്ത് വന്ന വ്യാജ രോഗി ഡോക്ടറുടെ കാല്‍ലക്ഷം കവര്‍ന്നു
Sep 29, 2012, 16:00 IST

വെള്ളിയാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. കുമ്പള ടെമ്പിള്‍ റോഡിലെ ശ്രീ ഗോപാലകൃഷ്ണ ക്ലിനിക്കിലെ ഡോ. കൃഷ്ണ ഗട്ടിയുടെ പണവും തിരിച്ചറിയല്‍ കാര്‍ഡുമടങ്ങിയ ബാഗാണ് കവര്‍ന്നത്. വയറുവേദന അഭിനയിച്ചെത്തിയ യുവാവിന് ഡോക്ടര്‍ മരുന്ന് കുറിച്ചുനല്‍കിയിരുന്നു. 100 രൂപ ഫീസായും നല്‍കി. ഫീസ് കഴിച്ച് ബാക്കി തിരിച്ചുനല്‍കാന്‍ അകത്തുപോയ ഡോക്ടര്‍ ബാഗുമായാണ് മടങ്ങിയത്. ബാഗില്‍ നിന്ന് പണം നല്കുമ്പോള് കൂടുതല്‍ തുക യുവാവ് കണ്ടിരുന്നു.
വയറുവേദന സഹിക്കാന്‍ പറ്റുന്നില്ലെന്നും ശമനത്തിന് പെട്ടെന്ന് കഴിക്കാന്‍ മരുന്ന് വേണമെന്നും യുവാവ് ഇതിനിടയില്‍ ആവശ്യപ്പെട്ടു. മരുന്നെടുക്കാന്‍ വീണ്ടും ഡോക്ടര്‍ അകത്തുപോയപ്പോള്‍ മേശയ്ക്കു മുകളില്‍ വെച്ചിരുന്ന പണംടങ്ങിയ ബാഗുമായി യുവാവ് കന്നുകളയുകയായിരുന്നു. ക്ലിനിക്കിന് മുന്നില്‍വെച്ച സ്വന്തം ബൈക്കിലാണ് യുവാവ് രക്ഷപ്പെട്ടത്. ഡോക്ടറുടെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Doctor, Theft, Kumbala, Youth, Bike, Fees, Kasaragod, Bag, Dr. Krishna Gatty, Police, Case