പട്ടികവര്‍ഗ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരും: ചെന്നിത്തല
Nov 4, 2012, 16:41 IST
കെ.പി.സി.സി, ഗാന്ധിഗ്രാമം പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി കോളനിയെ മോഡല്‍ കോളനികളാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോഡല്‍ കോളനികള്‍ക്ക് ഒരു കോടിരൂപ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുപുറമെ വിവിധ സംഘടനകളുടെ സഹായവും തേടും. ആരോഗ്യ, വിദ്യാഭ്യാസ, സാമൂഹ്യ മേഖലകളില്‍ പട്ടികജാതിക്കാരെ മുന്നോക്കം എത്തിക്കുന്നതിന് കെ.പി.സി.സി വിവിധ പദ്ധതികള്‍ ആവിഷ്ക്കരിച്ചതായും ചെന്നിത്തല പറഞ്ഞു.

കാസര്‍കോട് ജില്ലയുടെയും, ജനങ്ങളുടെയും പുരോഗതിക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രഥമ പരിഗണന നല്‍കിയതിന് തെളിവാണ് സീതാംഗോളിയിലെ എച്ച്.എ.എല്‍ കമ്പനിയും, പെരിയയിലെ കേന്ദ്ര സര്‍വകലാശാലയും-ചെന്നിത്തല പറഞ്ഞു.
ഗാന്ധിജയന്തി ദിനത്തില്‍ മാളയിലെ കുന്നത്ത്കാട് കോളനിയില്‍ നിന്നുമാണ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി ആരംഭിച്ചത്. 14 ജില്ലകളിലെയും ഓരോ കോളനികളില്‍ സന്ദര്‍ശനം നടത്തുന്ന ചെന്നിത്തല യാത്രയില്‍ ലഭിച്ച വിവരങ്ങള്‍ അധാരമാക്കി സര്‍വെ നടത്തുകയും സര്‍ക്കാറിന് പദ്ധതികളുടെ രൂപ രേഖ സമര്‍പ്പിക്കുകയും ചെയ്യും.
കോളനിയിലെത്തിയ ചെന്നിത്തലയെ കോളനിവാസികളും പ്രവര്‍ത്തകരും ഘോഷയാത്രയോടെ വരവേറ്റു. ഉദ്ഘാടന ചടങ്ങില്‍ ഡി.സി.സി പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. എം.എ. കുട്ടപ്പന്, പി.ഗംഗാധരന് നായര്‍, കെ.പി. കുഞ്ഞിക്കണ്ണന്, സി.കെ. ശ്രീധരന്, എം.സി.ജോസ്, ബി. സുബ്ബയ്യറൈ, കെ.കെ. രാജേന്ദ്രന്, തച്ചങ്ങാട് ബാലകൃഷ്ണന്, പി.എ. അഷ്റഫലി, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി. അബ്ദുര്‍ റസാഖ് എന്നിവര്‍ സംസാരിച്ചു.
Keywords: SC/ST, KPCC, Colony, President, Ramesh Chennithala, Gandhigramam, Project, Badiyadukka, Seethamgoli, Kasaragod, Kerala, Malayalam news