നോമ്പ് തുറ വിപണിയില്‍ മഴയെ കൂസാത്ത ഉണര്‍വ്
Jul 10, 2013, 18:46 IST
കാസര്‍കോട്: റംസാന്‍ മാസം പിറന്നതോടെ നോമ്പ് തുറ വിഭവങ്ങളുടെ വിപണിയും ഉണര്‍ന്നു. കൊതിപ്പിക്കുന്നതും സ്വാദിഷ്ടവുമായ പലതരം വിഭവങ്ങളാണ് വിപണിയില്‍ നിരന്നിരിക്കുന്നത്. കാസര്‍കോട് നഗരത്തില്‍ പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ്, തെരുവത്ത്, കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലെല്ലാം വിഭവങ്ങളുടെ സ്റ്റാളുകള്‍ തുറന്നിരിക്കുകയാണ്.
വ്രതമാസത്തിന്റെ ആരംഭദിവസം തന്നെ ഹര്‍ത്താലായിരുന്നുവെങ്കിലും നോമ്പ് തുറ വിഭവങ്ങളുടെ കച്ചവടത്തെ അത് കാര്യമായി ഏശിയില്ല. സ്റ്റാളുകളിലെല്ലാം നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. വര്‍ഷങ്ങളായി നഗരത്തില്‍ നോമ്പ് തുറ വിഭവങ്ങളുടെ വില്‍പനയില്‍ ആധിപത്യം പുലര്‍ത്തുന്ന എം.എസ്. ബേക്കറി ഇക്കുറിയും സ്വാദിഷ്ടമായ വിഭവങ്ങളുമായി രംഗത്തുണ്ട്. പഴയ ബസ് സ്റ്റാന്‍ഡ്, പുതിയ ബസ് സ്റ്റാന്‍ഡ് പരിസരങ്ങളിലാണ് ഇവരുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നത്.
ചിക്കന്‍ ബിരിയാണി 80 രൂപ, നെയ്‌ച്ചോര്‍ - ബീഫ്ക്കറി 80 രൂപ, ചിക്കന്‍ - ബീഫ് സമൂസ ഏഴ് രൂപ, വെജിറ്റബിള്‍ സമൂസ അഞ്ച് രൂപ, ചിക്കന്‍ സാന്റ് വിച്ച് 15 രൂപ, കട്‌ലറ്റ് എട്ട് രൂപ എന്നിങ്ങനെയാണ് വില. ബോംബൈ ദര്‍ബാറിന്റെ റെയില്‍വേ സ്‌റ്റേഷന് അടുത്തുള്ള സ്റ്റാളില്‍ ചിക്കന്‍ ദമ്മ് ബിരിയാണിക്ക് 100 രൂപയും റഷ്യന്‍ കബാബ് 20 രൂപയും ചിക്കന്‍ കാശ്മീരി കിലോയ്ക്ക് 400 രൂപയും ബീഫ് കീമയ്ക്ക് 360 രൂപയും ചിക്കന്‍ ക്രിപ്‌സിക്ക് 25 രൂപയും ചിക്കന്‍ സാട്ടേക്ക് 35 രൂപയും ഈടാക്കുന്നു. ബീഫ് കാന്റി 30 രൂപ, കട്‌ലറ്റ് 10 രൂപ, കായിപ്പോള 130 രൂപ, കഫ്‌സാ ബിരിയാണി 80 രൂപ എന്നിങ്ങനെയും വിലയുണ്ട്.
വീട്ടിലുണ്ടാക്കുന്ന വിഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായ വിഭവം എന്ന നിലയിലും സ്വാദിഷ്ടമായ ഇനങ്ങള്‍ എന്ന നിലയിലുമാണ് ഇവ ആളുകള്‍ വാങ്ങിക്കൊണ്ടുപോകുന്നത്. നോമ്പ് അനുഷ്ഠിക്കാത്ത ആളുകളും ഇവിടെ നിന്ന് ആഹാരപദാര്‍ത്ഥങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്നു. വരും ദിവസങ്ങളില്‍ കച്ചവടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ക്കുള്ളത്. മഴ കനത്തുപെയ്യുന്നത് കച്ചവടത്തെ കാര്യമായി ബാധിച്ചിട്ടില്ല. പെരുന്നാള്‍ വിപണിയുടെ ഉണര്‍വോടെ നോമ്പ് തുറ വിഭവങ്ങളുടെ കച്ചവടവും സജീവമാകുമെന്ന് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു. പള്ളികളിലെ നോമ്പ് തുറക്കായും ഇവിടെ നിന്ന് വിഭവങ്ങള്‍ വാങ്ങിക്കൊണ്ട് പോകുന്നുണ്ട്.

Photos: Zubair Pallickal
Keywords: Iftar confectionery, Ramzan, Kasaragod, Kerala, Iftar Snacks, Kasaragod town, New Bus Statnd, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.