നോമ്പുകാലത്ത് ആശ്വാസമായി ചെമ്മീന്‍ ചാകര
Jul 13, 2013, 18:28 IST
കാസര്‍കോട്: ട്രോളിംഗ് നിരോധനം നിലനില്‍ക്കുമ്പോഴും മാര്‍ക്കറ്റില്‍ ചെമ്മീന്‍ സുലഭമായി ലഭിക്കുന്നത് ജനങ്ങള്‍ക്ക് ആശ്വാസമായി. ദിവസങ്ങളായി പല സ്ഥലങ്ങളിലും ചെമ്മീനിന്റെ ചാകരയാണ്. വലിയ ചെമ്മീനാണ് സാമാന്യം കുറഞ്ഞ വിലയ്ക്ക് യഥേഷ്ടം ലഭിക്കുന്നത്. നോമ്പ് കാലത്ത് ചെമ്മീന്‍ സുലഭമായി ലഭിക്കുന്നത് നോമ്പുതുറ വിഭവങ്ങള്‍ ഒരുക്കുന്നതിനും അനുഗ്രഹമായി.
മൊഗ്രാല്‍ പാലത്തിനടുത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ചെമ്മീനിന്റെ പൊടിപൊടിച്ച വ്യാപാരമാണ് നടന്നത്. കിലോയ്ക്ക് 200 മുതല്‍ 400 രൂപ വരെ വിലയുള്ളപ്പോള്‍ മൊഗ്രാലില്‍ അതിലും കുറഞ്ഞ വിലയ്ക്ക് ചെമ്മീന്‍ വാരി വാരി കൊടുക്കുകയായിരുന്നു. അതു കൊണ്ടുതന്നെ ആവശ്യക്കാരുടെ വന്‍ തിരക്കാണ് മൊഗ്രാലില്‍ അനുഭവപ്പെട്ടത്.
ജില്ലയുടെ പല ഭാഗത്തും ഇതിനകം ചെമ്മീന്‍ ചാകരയുണ്ടായിരുന്നു. മറ്റ് മത്സ്യങ്ങള്‍ മാര്‍ക്കറ്റില്‍ ഇപ്പോള്‍ താരതമ്യേന കുറവാണ്. ഉള്ളവയ്ക്കാണെങ്കില്‍ തീപിടിച്ച വിലയും. ഈ സാഹചര്യത്തില്‍ ചെമ്മീന്‍ സുലഭമായി ലഭിച്ചത് ആളുകള്‍ക്ക് ഏറെ ആശ്വാസമായി. ഉണക്ക മത്സ്യത്തിനടക്കം വില കുതിച്ചുയരുകയാണ്. പച്ചക്കറികള്‍ക്കാണെങ്കിലും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്.

Keywords: Fish, Mogral puthur, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.