city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നോട്ട് പിന്‍വലിക്കല്‍: ജനകീയ സംവാദം നടത്തി

കാസര്‍കോട്: (www.kasargodvartha.com 19/11/2016) 'നോട്ട് പിന്‍വലിക്കല്‍' കള്ളപ്പണം തടയാനോ? രാഷ്ട്രീയ ഗിമ്മിക്കോ? എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി ജനകീയ സംവാദം സംഘടിപ്പിച്ചു. രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ, വ്യാപാര മേഖലകളിലെ പ്രമുഖര്‍ സംവാദത്തില്‍ പങ്കെടുത്തു. മുന്‍കരുതലില്ലാതെ നോട്ട് പിന്‍വലിച്ചതാണ് രാജ്യത്തെ സാധാരണക്കാര്‍ ദുരിതത്തിലാകാന്‍ കാരണമെന്ന് സംവാദം അഭിപ്രായപ്പെട്ടു.

സ്വദേശവിദേശ കോര്‍പ്പറേറ്റുകളുടെ സ്വന്തക്കാരനായ മോദി കള്ളപ്പണം തടയുന്നതിന് നടപടി സ്വീകരിക്കുന്നതിന് പകരം സാധാരണക്കാരെ വരിവരിയായി നര്‍ത്താനാണ് മോദി ആവേശം കാട്ടിയത്. ജനം പൊരിവെയിലത്ത് തങ്ങളുടെ പണം മാറ്റിയെടുക്കുന്നതിന് ഏറെ പ്രയാസപ്പെടുമ്പോഴും വിജയമല്യ ഉള്‍പ്പെടെയുള്ള അറുപതിലേറെ അതിസമ്പന്നരുടെ കോടിക്കണക്കിന് കടം എഴുതിതള്ളുന്ന തിരക്കിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. നോട്ട് അസാധുവാക്കിയതോടെ ദുരിതത്തിലായ സാധാരണക്കാരുടെ പ്രയാസങ്ങള്‍ ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് സംവാദം ആവശ്യപ്പെട്ടു.

മാധ്യമ പ്രവര്‍ത്തകന്‍ ഷഫീക്ക് നസറുല്ല മോഡറേറ്ററായി. പ്രസ് ക്ലബ് പ്രസിഡന്റ് സണ്ണി ജോസഫ്, യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി വി പ്രഭാകരന്‍, വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രതിനിധിസഭാ അംഗം അമ്പുഞ്ഞി തലക്ലായി, സാമ്പപത്തിക വിധഗ്ദന്‍ എം കെ രാധാകൃഷണന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എ കെ മൊയ്തീന്‍ കുഞ്ഞി, ഐ എന്‍ എല്‍ ജില്ലാ സെക്രട്ടറി സി എം എ ജലീല്‍, അജയന്‍, ഉബൈദുല്ല കടവത്ത്, അബ്ദുല്‍ റഹ്മാന്‍ തെരുവത്ത്, ഫാറൂഖ് കാസിമി, കെ ദിനേശ്, മുഹമ്മദ് നിസാര്‍ പെര്‍വാര്‍ഡ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അബ്ദുല്‍ ജബ്ബാര്‍ ആലങ്കോള്‍, സിയാസുദ്ധീന്‍ ഇബ്‌നു ഹംസ, ബി എ അസ് റാര്‍, മുജീബ് കോളിയടുക്കം, നിയാസ് പെര്‍ള,  ആര്‍ ബി ഷാഫി, റാസിഖ് മഞ്ചേശ്വര്‍, റാഷിദ് മുഹ് യുദ്ധീന്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുത്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സി എ യൂസുഫ് സ്വാഗതവും ജനറല്‍ സെക്രട്ടറി എന്‍ എം റിയാസ് നന്ദിയും പറഞ്ഞു.

നോട്ട് പിന്‍വലിക്കല്‍: ജനകീയ സംവാദം നടത്തി

Keywords: Kasaragod, Cash, Solidarity, Youth, District, Committee, Political party, Central Government, Debate, Demonetization seminar conducted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia