city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നൊമ്പരവുമായി സഹപാഠികള്‍; പരീക്ഷയെഴുതാന്‍ രാധികയില്ല

നീലേശ്വരം: (www.kasargodvartha.com 23/03/2015) കാര്യങ്കോട് നിയന്ത്രണം വിട്ട നാനോ കാര്‍ പുഴയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച രാധിക (14) യുടെ പരീക്ഷ തുടങ്ങുന്നത് ചൊവ്വാഴ്ച. കൂട്ടുകാരെല്ലാം പരീക്ഷയെഴുത്താനെത്തുമ്പോള്‍ രാധികയുടെ സീറ്റ് ഒഴിഞ്ഞിരിക്കും.

കുഞ്ഞിമംഗലം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയാണ് അപകടത്തില്‍ മരിച്ച രാധിക. പയ്യന്നൂര്‍ ഏഴിലോട്ടെ പത്മിനിയുടെ മകളാണ്. ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്.

അപകടത്തില്‍ പരിക്കേറ്റ രാധികയുടെ മാതാവ് പത്മിനി, ബന്ധുക്കളായ നാരായണന്‍, ശാരദ, ഷിജു, വിഷ്ണു (17), വിജിന (14) എന്നിവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഭരണി ഉത്സവം കഴിഞ്ഞ് പയ്യന്നൂര്‍ ഏഴിലോട്ടേക്ക് പോവുകയായിരുന്നവര്‍ സഞ്ചരിച്ച കെ.എല്‍. 13 എ.സി 3072 നമ്പര്‍ നാനോ കാറാണ് പുഴയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.

സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച രാധികയുടെ മൃതദേഹത്തിന് ആയിരങ്ങള്‍ അന്തിമോപചാരം അര്‍പിച്ചു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ഏഴിലോട്ട് മൃതദേഹം സംസ്‌കരിച്ചു.

നൊമ്പരവുമായി സഹപാഠികള്‍; പരീക്ഷയെഴുതാന്‍ രാധികയില്ല


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Related News:
കാര്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു; പെണ്‍കുട്ടി മരിച്ചു, 6 പേര്‍ക്ക് പരിക്ക്
Also Read:
5 വര്‍ഷം ചെയ്യാത്ത കുറ്റത്തിന് സൗദി ജയിലില്‍; പുറത്തിറങ്ങിയ നാരായണന്‍കുട്ടിയുടെ ജീവിതം നിങ്ങളറിയണം, സഹായിക്കണം

Keywords:  Kasaragod, Kerala, Neeleswaram, died, Accidental-Death, Dead body, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia