നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം കവര്‍ന്നു
Nov 4, 2012, 16:30 IST
കാസര്‍കോട്: മഖ്ബറയുടെ നേര്‍ച്ചപ്പെട്ടി തകര്‍ത്ത് പണം കവര്‍ന്നു. നെല്ലിക്കുന്നിലെ സിംകോ കോമ്പൗണ്ടിന് സമീപത്തെ പുരാതനമായ മഖ്ബറയുടെ നേര്‍ച്ചപ്പെട്ടിയാണ് കവര്‍ച്ചചെയ്യപ്പെട്ടത്. മൂന്നുമാസത്തിലൊരിക്കലാണ് ഇവിടെ നിന്ന് പണം നീക്കം ചെയ്യുന്നത്.
ഞായറാഴ്ച രാവിലെ മഖ്ബറ കമ്മിറ്റി ഭാരവാഹികള്‍ പണം നീക്കം ചെയ്യാനെത്തിയപ്പോഴാണ് നേര്‍ച്ചപ്പെട്ടി തകര്‍ത്ത നിലയില്‍ കണ്ടത്. ഇതില്‍ എത്ര പണമുണ്ടായിരുന്നുവെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. പോലീസില്‍ പരാതി നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Keywords: Robbery, Nellikunnu, Kasaragod, Kerala, Malayalam news