നെക്രാജെയില്‍ പുലിയിറങ്ങി; വളര്‍ത്തുമൃഗങ്ങളുടെ മുഖം മാന്തിപ്പറിച്ചു
Apr 25, 2013, 12:02 IST
ബദിയടുക്ക: നെക്രാജെ ഉദ്ദം ബെള്ളാര്‍മയില്‍ പുലിയിറങ്ങി. വ്യാഴാഴ്ച പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം. കൂട്ടില്‍ അടച്ചിരുന്ന ആടിന്റെയും തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെയും മുഖം പുലി മാന്തിപ്പറിച്ചു.
ബെള്ളാര്‍മയിലെ മുഹമ്മദിന്റെ വീട്ടിനടുത്ത കൂട്ടില്‍ അടച്ചിരുന്ന ആടിന്റെ തലയാണ് പുലി ആദ്യം മാന്തിപ്പറിച്ചത്. കൂട്ടില്‍ നിന്ന് ആടിനെ പുറത്തിറക്കാന്‍ കഴിയാത്തതുകൊണ്ടും കൂട്ടിനകത്തേക്ക് പുലിക്ക് കടക്കാന്‍ കഴിയാത്തതിനാലും ആടിനെ പിടിക്കാനുള്ള ശ്രമം ഉപേക്ഷിച്ച് പുലി തൊട്ടടുത്തുതന്നെയുള്ള ഹമീദിന്റെ വീട്ടിലെത്തി. അവിടെ തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിനെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ പശുവിന്റെ കരച്ചില്‍ കേട്ട് വീട്ടുകാര്‍ ഉണരുകയും ബഹളംവെക്കുകയും ചെയ്തപ്പോള്‍ പുലി ഓടിമറയുകയായിരുന്നു.
നല്ല ഉയരവും നീളവുമുള്ള ജന്തുവാണ് ഓടിമറഞ്ഞതെന്നും അത് പുലിയാണെന്ന് മനസിലായിട്ടില്ലെന്നും വീട്ടുകാര്‍ പറയുന്നു. അതിനിടെ തൊഴുത്തിന്റെ പരിസരത്തെ ചെളിയില്‍ പുലിയുടേതെന്ന് സംശയിക്കുന്ന മൃഗത്തിന്റെ കാല്‍പാട് പതിഞ്ഞിട്ടുണ്ട്. ഇവരുടെ വീട്ടിനടുത്ത് താമസിക്കുന്ന ബി.ജെ.പി. ചെങ്കള പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മോഹന്‍ഷെട്ടി വിവരമറിയിച്ചതിനെ തുടര്‍ന്ന് രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. കാല്‍പാടിന്റെ ഫോട്ടോയും അവര്‍ എടുത്തുകൊണ്ടുപോയി.
പുലിയാണ് വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത് എന്നനിഗമനത്തിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. പുലി വീണ്ടും വരാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും അവര്‍ നാട്ടുകാരെ ഉപദേശിച്ചു. പ്രദേശത്ത് പുലിക്കായി അല്‍പനേരം തിരച്ചില്‍ നടത്തുകയും ചെയ്തു. പുലി വീണ്ടും വരികയാണെങ്കില്‍ കൂടുവെച്ച് പിടിക്കാനും അതിനായി പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ കൊണ്ടുവരാനും ഉദ്ദേശിക്കുന്നതായി വനംവകുപ്പ് അധികൃതര്‍ നാട്ടുകാരെ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളെ പുലി ആക്രമിച്ച സംഭവം പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
Keywords: Badiyadukka, Tiger, Kasaragod, Kerala, Nekraje, Attack, Goat, Cow, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.