നൂറോളം വാഹനങ്ങള്‍ കവര്‍ച്ച ചെയ്ത അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേര്‍ മോഷ്ടിച്ച കാറുമായി അറസ്റ്റില്‍
Apr 16, 2015, 11:44 IST
കാസര്‍കോട്: (www.kasargodvartha.com 16/04/2015) കേരളം, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നൂറിലേറെ വാഹനങ്ങള്‍ കവര്‍ച്ച ചെയ്ത സംഘത്തിലെ രണ്ടു പേര്‍ മോഷ്ടിച്ച ഇന്‍ഡിഗോ കാറുമായി കാസര്‍കോട്ട് അറസ്റ്റില്‍. പടന്ന സ്വദേശി നൂര്‍ മുഹമ്മദ് (35), കണ്ണൂര്‍ ഇരിക്കൂറിലെ സുജോയ് (31) എന്നിവരെയാണ് കാസര്‍കോട് സി.ഐ. പി.കെ സുധാകരന്‍, എസ്.പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വാഹനപരിശോധനക്കിടെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ സുജോയ് നേരത്തെ നീലേശ്വരത്തെ ഒരു വര്‍ക്ക് ഷോപ്പില്‍ ജോലി ചെയ്തിരുന്നു. അറസ്റ്റിലായ നൂര്‍ മുഹമ്മദിനെതിരെ ചന്തേര, പയ്യന്നൂര്‍, കണ്ണൂര്‍, തമിഴ്‌നാട്, യശ്വന്ത്പുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി നിരവധി കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.
സംഘത്തില്‍ പെട്ട മറ്റുള്ളവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കര്‍ണാട യശ്വന്ത്പുരയില്‍ നിന്നാണ് ഇവര്‍ ഇന്‍ഡിഗോ കാര്‍ മോഷ്ടിച്ചു കൊണ്ടുവന്നത്. കവര്‍ച്ച ചെയ്യുന്ന വാഹനങ്ങള്‍ തുച്ഛമായ വിലയ്ക്കാണ് എഞ്ചിന്‍ നമ്പറും ചെയ്‌സ് നമ്പറും മാറ്റി വില്‍പന നടത്തുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
പ്രീതിയ്ക്ക് ക്രിക്കറ്റ് മടുത്തു; ഇനി വീണ്ടും സിനിമയിലേക്ക്
Keywords: Kasaragod, Kerala, arrest, Police, Car-robbers, Car, car robbers busted.
Advertisement: