നീലേശ്വരം റെയിഞ്ച് കലാമേള സമാപിച്ചു
Apr 12, 2012, 00:40 IST
നീലേശ്വരം: റെയിഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, സുന്നീ ബാലവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പള്ളിക്കര നജ്മത്തുല്‍ ഇസ്‌ലാം മദ്രസയില്‍ സംഘടിപ്പിച്ച റെയിഞ്ച് കലാമേള സമാപിച്ചു. സമാപന സമ്മേളനം അബ്ദുല്‍ മജീദ് നിസാമി ഉദ്ഘാടനം ചെയ്തു. ഇ.എം. കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ഉമര്‍ ഹുദവി പൂളപ്പാടം മുഖ്യപ്രഭാഷണം നടത്തി. സമസ്ത പൊതുപരീക്ഷയില്‍ റെയിഞ്ച് കൂടുതല്‍ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ഉമര്‍ ഹുദവിയും കലാ മത്സരങ്ങളില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ പടന്നക്കാട് അല്‍ മദ്രസത്തുല്‍ ബദ്‌രിയ, റണ്ണേര്‍സ് അപ്പായ പുഞ്ചാവി ഇസ്സത്തുല്‍ ഇസ്‌ലാം മദ്രസ എന്നിവര്‍ക്കുള്ള ട്രോഫികള്‍ സുബൈര്‍ ഹാജി,സമ്മാനങ്ങള്‍ ഇ.എം.കുട്ടി ഹാജി കോട്ടപ്പുറം വിതരണം ചെയ്തു. സി.കെ. കുഞ്ഞിമുഹമ്മദ് മുസ്‌ല്യാര്‍, അഷ്‌ക്കര്‍ അലി മൗലവി, അസൈനാര്‍ മൗലവി, അസീസ് ബാഖവി, നിസാര്‍ ബാഖവി, ഷൗക്കത്തലി ലത്തീഫി, കെ.പി. കമാല്‍ കോട്ടപ്പുറം, കെ.പി. മഹമൂദ് ഹാജി, ഫൈസല്‍ പേരാല്‍, അബ്ദുല്‍ കലാം, എറമുള്ളാന്‍കുഞ്ഞി ചിറപ്പുറം, അബ്ദുല്‍ റഹീം, ഷഹീര്‍, ഹബീബ്, ജാഫര്‍ ശരീഫ് മൗലവി, അബ്ദുല്‍ ഹക്കീം, നാസര്‍ മൗലവി, എം.കെ. ഷാഹിദ്, എം. മുഹമ്മദലി മൗലവി, കണ്‍വീനര്‍ മുഹമ്മദ്കുഞ്ഞി ദാരിമി പ്രസംഗിച്ചു.
Keywords: Nileshwaram, Kasaragod,