നീലേശ്വരം നഗരസഭയിലെ കനത്ത പോളിംഗ്; പ്രതീക്ഷയോടെ ഇരുമുന്നണികള്‍, അക്കൗണ്ട് തുറക്കാനായേക്കുമെന്ന് ബിജെപി
Nov 3, 2015, 13:40 IST
നീലേശ്വരം: (www.kasargodvartha.com 03/11/2015) നീലേശ്വരം നഗരസഭയിലെ കനത്ത പോളിംഗില്‍ (78.71%) പ്രതീക്ഷയോടെ ഇരുമുന്നണികളും. നഗരസഭയില്‍ ആകെയുള്ള 39,780 വോട്ടര്‍മാരില്‍ 23,439 പേര്‍ വോട്ട് രേഖപ്പെടുത്തി. 16-ാം വാര്‍ഡായ തട്ടാച്ചേരിയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ്. 91.98 ശതമാനം പേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തി. 750 വോട്ടര്‍മാരാണ് ഈ വാര്‍ഡിലുള്ളത്. ഇതില്‍ 688 പേരും വോട്ട് രേഖപ്പെടുത്തി.
അതുകൊണ്ടു തന്നെ തട്ടാച്ചേരിയില്‍ യുഡിഎഫിന് പ്രതീക്ഷ നല്‍കുന്നതായി യുഡിഎഫ് കേന്ദ്രങ്ങള്‍ പറയുന്നു. ഏറ്റവും കുറവ് പോളിംഗ് ടൗണ്‍ വാര്‍ഡായ 32-ലാണ്. 67.52 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. 1472 വോട്ടര്‍മാരാണ് ഈ വാര്‍ഡിലുള്ളത്. ഇതില്‍ 994 പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എറുവാട്ട് മോഹനന്‍ മത്സരിച്ച മൂന്നാം വാര്‍ഡായ കിഴക്കന്‍കൊഴുവലിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 1503 വോര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ 978 പേര്‍ വോട്ട് രേഖപ്പെടുത്തി. കനത്ത മുന്‍ കരുതലും സുരക്ഷയും ഏര്‍പ്പെടുത്തിയതിനാല്‍ കള്ളവോട്ട് കുറക്കാന്‍ കഴിഞ്ഞുവെന്നും അതിനാല്‍ ഇവിടെ തങ്ങള്‍ക്ക് അനുകൂല ഘടകമാണെന്നും യുഡിഎഫ് പറഞ്ഞു. പരമാവധി വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ കഴിഞ്ഞത് അനുകൂലമാകുമെന്നാണ് സിപിഎം കണക്കുകൂട്ടുന്നു.
അതേസമയം നീലേശ്വരം നഗരസഭയില്‍ അക്കൗണ്ട് തുറക്കാനായേക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

Keywords: Neeleswaram, Election-2015, Municipality, BJP, UDF, CPM, Neeleshwaram municipality and expectations.