city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീതി ലഭിച്ചില്ല; പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമരത്തിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 15.04.2018) പടന്ന ഗ്രാമപഞ്ചായത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള പോര് മുറുകുന്നു. കെപിസിസി പ്രസിഡണ്ട് എംഎം ഹസനും ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നിലിനും യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പി. ഗംഗാധരന്‍ നായര്‍ക്കും പരാതി നല്‍കിയിട്ടും ഇനിയും തനിക്ക് നീതി ലഭിച്ചില്ലെന്ന പരാതിയുമായി പടന്ന ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.പി റഷീദ രംഗത്തെത്തി.

തന്നെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രാദേശിക നേതാവിനെ പാര്‍ട്ടി നേതൃപദവിയില്‍ നിന്നും പഞ്ചായത്ത് ഭരണസമിതി കാലാവധി അവസാനിക്കുന്നതു വരെ ഒഴിവാക്കുമെന്ന ധാരണയിലായിരുന്നു നേരത്തെ രാജിക്കൊരുങ്ങിയ റഷീദയെ പിടിച്ചുനിര്‍ത്തി നേതൃത്വം ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടിന് മുമ്പായി പ്രശ്നം പരിഹരിക്കുമെന്നായിരുന്നു റഷീദയ്ക്ക് നേതൃത്വം ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ ഏപ്രില്‍ 14 ആയിട്ടും തനിക്ക് ഇതുവരെ നീതി ലഭിച്ചില്ലെന്ന് കെ.പി റഷീദ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇതോടെയാണ് റഷീദ സമരമിരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. തിങ്കളാഴ്ച മുതല്‍ കാസര്‍കോട് ഡിസിസി ഓഫീസിന് മുന്നില്‍ സമരം നടത്തുമെന്ന് റഷീദ പറഞ്ഞു. ഒരു പഞ്ചായത്ത് മെമ്പറാണ്, ഒരു സ്ത്രീയാണ് എന്ന പരിഗണന പോലും തനിക്ക് ലഭിക്കുന്നില്ലെന്നാണ് കെ.പി റഷീദ കുറ്റപ്പെടുത്തുന്നത്.

Related News:
രാജിക്കൊരുങ്ങിയ കോണ്‍ഗ്രസ് വനിതാ പഞ്ചായത്ത് അംഗത്തിന്റെയും സഹോദരിയുടെയും വീടിന്റെ ജനല്‍ഗ്ലാസ് തകര്‍ത്തു


നീതി ലഭിച്ചില്ല; പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സമരത്തിലേക്ക്


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Strike, Panchayath, Standing Committee Chairperson, Justice Was Not Received, Panchayat Standing Committee chairperson going to strike. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia