നിര്‍ധന കുടുംബങ്ങള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്ത് ടീം മൊഗ്രാല്‍
May 23, 2016, 11:00 IST
മൊഗ്രാല്‍: (www.kasargodvartha.com 23.05.2016) ടീം മൊഗ്രാലിന്റെ നേതൃത്വത്തില്‍ ജി വി എച്ച് എസ് എസ് മൊഗ്രാലിലെ നിര്‍ധനരായ 500 ല്‍ പരം വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ അടങ്ങിയ കിറ്റ് വിതരണം ചെയ്തു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് കിറ്റ് വിതരണം നടത്തിയത്. നിര്‍ധന കുടുംബങ്ങള്‍ക്ക് ടീം മൊഗ്രാലിന്റെ ഈ പ്രവര്‍ത്തനം ഏറെ ആശ്വാസമായി.
ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സിദ്ദീഖ് റഹ് മാന്‍ അധ്യക്ഷനായി. കിറ്റ് വിതരണത്തിന് പി എ ആസിഫ്, അധ്യാപകരായ മുഹമ്മദ് കുഞ്ഞി, ഖാദര്‍, ഷിഹാബ്, എസ് എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കെ സി സലീം, അഷറഫ് പെര്‍വാഡ്, സെഡ് എ മൊഗ്രാല്‍, എം പി ഹംസ, ഹെഡ് മാസ്റ്റര്‍ അബ്ദുര്‍ റഹിമാന്‍, വിഷ്ണു നമ്പൂതിരി, സൈനുദ്ദീന്‍ ആരിഫ് എന്നിവര്‍ സംബന്ധിച്ചു. മാഹിന്‍ മാസ്റ്റര്‍ സ്വാഗതവും, ടി കെ അന്‍വര്‍ നന്ദിയും പറഞ്ഞു.
ഹമീദ് സ്പിക് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് സിദ്ദീഖ് റഹ് മാന്‍ അധ്യക്ഷനായി. കിറ്റ് വിതരണത്തിന് പി എ ആസിഫ്, അധ്യാപകരായ മുഹമ്മദ് കുഞ്ഞി, ഖാദര്‍, ഷിഹാബ്, എസ് എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Mogral, Family, Inauguration, Teacher, Vote Of Thanks, Leaders, President, Master, Study Materials.