നിര്‍ത്തിയിട്ട ഫയര്‍ എന്‍ജിനുകളില്‍ നിന്ന് സൈറന്‍ മുഴങ്ങി
Sep 15, 2012, 20:37 IST
തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ ഫയര്സ്റ്റേഷന് മുന്നില്‍ ഫയര്‍ എന്‍ജിനുകളില്‍നിന്ന് അപകട സൈറണ്‍ മുഴങ്ങി. ഇടയ്ക്ക് കുട്ടികളുടെ ശബ്ദവും ഉയര്‍ന്നു. ആശങ്കയിലായ പരിസരവാസികളെല്ലാം ഓടിയെത്തിയപ്പോള്‍ കാണുന്നത് കുട്ടികള്‍ക്ക് മുന്നില്‍ സാഹസിക പ്രകടനം നടത്തുന്ന ഫയര്മാന്മാരെ. ആശങ്കയും അമ്പരപ്പും സമ്മാനിച്ച് ഫയര്‍ഫോഴ്സിന്റെ സാഹസിക പ്രകടനമാണ് തൃക്കരിപ്പൂരില്‍ കാഴ്ചവെച്ചത്. തൃക്കരിപ്പൂര്‍ ഫയര്സ്റ്റേഷനിലാണ് നാട്ടുകാര്‍ക്ക് ആശങ്കയും സ്റ്റുഡന്റ് പൊലീസിന് കൗതുകവും പകര്‍ന്ന രംഗങ്ങള്‍ അരങ്ങേറിയത്.
അപകട സാഹചര്യങ്ങളെ നേരിടുന്നതെങ്ങനെയെന്ന ഡാമോണ്സ്ട്രേഷന് ക്ലാസായിരുന്നിത്. ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കുട്ടിപ്പൊലീസ് യൂണിറ്റംഗങ്ങളാണ് അപകടമേഖലയിലെ ഫയര്‍ഫോഴ്സിന്റെ ഇടപെടലും ഇതിനുപയോഗിക്കുന്ന ഉപകരണങ്ങളുമറിയാന് ഫയര്സ്റ്റേഷനിലെത്തിയത്. വിവിധ ഫയര്‍ എന്‍ജിനുകള്‍, അവയില്‍ വെള്ളം നിറയ്ക്കുന്ന രീതി, ഫയര്‍ എന്‍ട്രി സ്യൂട്ട് എന്നിവയെല്ലാം കുട്ടിപ്പൊലീസുകാരെ പരിചയപ്പെടുത്തി.
തൃക്കരിപ്പൂര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ പി അജിത്ത്, ഷൈജിത്ത് കുമാര്‍, പി പി രാജേഷ്, രാജന് തൈവളപ്പ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു.
Keywords: Trikaripure, Kasaragod, Fire, Fire force, Kerala, Students Police