നിരവധി കേസുകളില്‍ പ്രതിയായ യുവാവിന് വെട്ടേറ്റ് ഗുരുതരം
Jul 24, 2015, 20:52 IST
ഉപ്പള: (www.kasargodvartha.com 24/07/2015) വധശ്രമം ഉള്‍പെടെ പത്തോളം കേസുകളില്‍ പ്രതിയായ യുവാവിനെ വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള മണിമുണ്ടയിലെ ഇര്‍ഫാനെ (30)യാണ് വെട്ടേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വെള്ളിയാഴ്ച രാത്രി 9.45 മണിയോടെ ഉപ്പള റെയില്‍വെ സ്റ്റേഷന് സമീപം വെട്ടേറ്റ് ചോരയില്‍ കുളിച്ച് കിടക്കുകയായിരുന്നു ഇര്‍ഫാന്‍. നാട്ടുകാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി ആദ്യം ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് നില ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്നാണ് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയത്.
തലയ്ക്ക് കാലിനും വെട്ടേറ്റ ഇര്‍ഫാന്റെ നില അതീവ ഗുരുതരമാണ്. രക്തം കൂടുതല്‍ വാര്‍ന്നുപോയിരുന്നു. കാലിയാ റഫീഖിന്റെ കൂട്ടാളിയാണ് വെട്ടേറ്റ ഇര്‍ഫാനെന്ന് പോലീസ് പറഞ്ഞു.

ഉപ്പള ടൗണില്‍ ഹഫ്ത പിരിവുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇര്‍ഫാനെതിരെ നിലവിലുണ്ട്. ഏറ്റവും ഒടുവില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്റെ കടയില്‍ കയറി ഹഫ്ത പിരിവ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രശ്‌നമുണ്ടായിരുന്നു. പോലീസിലും വ്യാപാരി സംഘടനയിലും പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിരുന്നില്ല. ഇതിന് ശേഷം ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്നാണ് ഇര്‍ഫാനെ ആക്രമിച്ചതെന്നാണ് വിവരം.
Keywords : Uppala, Youth, Stabbed, Hospital, Case, Accuse, Police, Treatment, Irfan, Manimunda.