city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നികുതി വെട്ടിച്ച് ബംഗളൂരുവില്‍നിന്നും ബസില്‍ കടത്തുകയായിരുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങളും സിഗിരറ്റും വസ്ത്രങ്ങളും പിടികൂടി

കാസര്‍കോട്: (www.kasargodvartha.com 30/03/2016) അനധികൃതമായി നികുതിവെട്ടിച്ച് ബംഗളൂരുവില്‍നിന്നും കാസര്‍കോട്ടേക്ക് ബസില്‍ കടത്തുകയായിരുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങളും, സിഗരറ്റും, വസ്ത്രങ്ങളും വിദ്യാനഗര്‍ പോലീസ് പിടികൂടി. ബംഗളൂരുവില്‍ നിന്നും കാസര്‍കോട്ടേക്ക് വന്ന ബസില്‍ കൊണ്ടുവന്ന 30 ബോക്‌സ് സാധനങ്ങളാണ് വിദ്യാനഗര്‍ സി ഐ കെ വി  പ്രമോദും സംഘവും പിടികൂടിയത്.

ചെര്‍ക്കളയില്‍വെച്ച് പുലര്‍ച്ചെ നാല് മണിയോടെയാണ് സി ഐ പ്രമോദും വനിതാ എസ് ഐ സാലി ജോസഫും എ എസ് ഐമാരായ ഉണ്ണികൃഷ്ണന്‍, ഗംഗാധരന്‍, ലക്ഷ്മി നാരായണന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സാധനങ്ങള്‍ പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ക്കും സിഗരറ്റിനും വസ്ത്രങ്ങള്‍ക്കും പുറമെ മൊബൈല്‍ ആക്‌സസറീസ് സാധനങ്ങള്‍, മെമ്മറി കാര്‍ഡുകള്‍, എല്‍ ഇ ഡി വിളക്കുകള്‍ എന്നിവയാണ് പെട്ടികളില്‍ ഉണ്ടായിരുന്നത്. ഇവയ്‌ക്കെല്ലാം ലക്ഷക്കണക്കിന് രൂപ വിലവരും. ബസില്‍ യാത്രക്കാരുടെ ലഗേജ് സൂക്ഷിക്കുന്ന സ്ഥലത്താണ് സാധനങ്ങള്‍ കള്ളക്കടത്തായി കൊണ്ടുവന്നത്.

പിടിച്ചെടുത്ത സാധനങ്ങള്‍ വാണിജ്യ നികുതി വകുപ്പ് ഓഫീസര്‍ റിജേഷ്, ഇന്‍സ്‌പെക്ടര്‍ മധു കരിമ്പില്‍, മാത്യു എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ച് വരികയാണ്. പിടികൂടിയ വിലകൂടിയ സിഗിരറ്റിന്റെ അവകാശികള്‍ എത്തിയില്ലെങ്കില്‍ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
നികുതി വെട്ടിച്ച് ബംഗളൂരുവില്‍നിന്നും ബസില്‍ കടത്തുകയായിരുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങളും സിഗിരറ്റും വസ്ത്രങ്ങളും പിടികൂടി

നികുതി വെട്ടിച്ച് ബംഗളൂരുവില്‍നിന്നും ബസില്‍ കടത്തുകയായിരുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങളും സിഗിരറ്റും വസ്ത്രങ്ങളും പിടികൂടി

നികുതി വെട്ടിച്ച് ബംഗളൂരുവില്‍നിന്നും ബസില്‍ കടത്തുകയായിരുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങളും സിഗിരറ്റും വസ്ത്രങ്ങളും പിടികൂടി

നികുതി വെട്ടിച്ച് ബംഗളൂരുവില്‍നിന്നും ബസില്‍ കടത്തുകയായിരുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങളും സിഗിരറ്റും വസ്ത്രങ്ങളും പിടികൂടി

നികുതി വെട്ടിച്ച് ബംഗളൂരുവില്‍നിന്നും ബസില്‍ കടത്തുകയായിരുന്ന ഇലക്ട്രോണിക്‌സ് സാധനങ്ങളും സിഗിരറ്റും വസ്ത്രങ്ങളും പിടികൂടി

Keywords : Kasaragod, Police, Bus, Cherkala, Electronics, Police Raid, Vidyanagar.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia