നികുതി വെട്ടിച്ച് കടത്തുകയായിരുന്ന കോഴി ലോറി പോലീസ് പിടികൂടി
Jun 6, 2016, 14:30 IST
ആദൂര്‍: (www.kasargodvartha.com 06.06.2016) കര്‍ണ്ണാടകയില്‍ നിന്നും നികുതി വെട്ടിച്ച് ലോറിയില്‍ കടത്തിവരികയായിരുന്ന 24 ബോക്‌സ് കോഴികള്‍ ബോവിക്കാനത്ത് വെച്ച് പോലീസ് പിടികൂടി. ഞായറാഴ്ച വൈകുന്നേരമാണ് ആദൂര്‍ എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കടത്ത് പിടികൂടിയത്.
കോഴികളെ കടത്തിവരികയായിരുന്ന കെ എല്‍ 14 എച്ച് - 1054 നമ്പര്‍ ലോറി ബോവിക്കാനത്ത് വെച്ച് പോലീസ് തടഞ്ഞ് നിര്‍ത്തി പരിശോധിച്ചപ്പോള്‍ ഇതിന് രേഖകളില്ലെന്ന് വ്യക്തമായി. 24 ബോക്‌സ് കോഴികളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. കോഴി ലോറി പോലീസ് സെയില്‍ ടാക്‌സ് അധികൃതര്‍ക്ക് കൈമാറുകയും 52,200 രൂപ പിഴ ഈടാക്കിയ ശേഷം പിന്നീട് വിട്ടുകൊടുക്കുകയും ചെയ്തു.

Keywords: Kasaragod, Lorry, Tax, Adhur, Bovikanam, 24 Box, IncomeTax, Police, Chicken, Sunday, Evning.