നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു; തൊട്ടടുത്ത കടയിലേക്ക് തീ പടര്‍ന്നു
Sep 9, 2012, 14:19 IST
കുമ്പള: നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. തീ തൊട്ടടുത്ത കയിലേക്ക് പടര്‍ന്ന് ഫര്‍ണിച്ചറുകളും മറ്റും കത്തി നശിച്ചു. ആരിക്കാടി സ്വദേശി അബൂബക്കറിന്റേതാണ് കട.
കുമ്പള ടൗണില്‍ ദേശീയ പാതയ്ക്കരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനാണ് തീപിടിച്ചത്. ശനിയാഴ്ച രാത്രി 8.30 മണിയോടെയാണ് സംഭവം. ഉളുവാര്‍ സ്വദേശിയുടെതാണ് കാര്‍.
നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
നിര്‍ത്തിയിട്ട കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെയാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
Keywords: Car, Fire, Kumbala, Shop, Kasaragod