നിയന്ത്രണം വിട്ട ലോറി ബേക്കറിയിലേക്ക് പാഞ്ഞുകയറി; ലക്ഷങ്ങളുടെ നഷ്ടം
Nov 10, 2012, 12:39 IST
ബന്തടുക്ക: നിയന്ത്രണം വിട്ട ലോറി ബേക്കറിയിലേക്ക് പാഞ്ഞുകയറി ലക്ഷങ്ങളുടെ നഷ്ടം. ബേക്കറി ഉടമയും കടയ്ക്ക് മുന്നിലുണ്ടായിരുന്ന ആളുകളും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബന്തടുക്ക ബസ് സ്റ്റാന്‍ഡിനടുത്ത സി. ശാഫിയുടെ ബേക്കറിയിലേക്കാണ് കഴിഞ്ഞ ദിവസം ലോറി പാഞ്ഞുകയറിയത്.
ബിവറേജസ് കോര്‍പറേഷന്റെ ബന്തടുക്കയിലെ വില്പന ശാലയിലേക്ക് മദ്യവുമായി വന്ന ലോറിയാണ് നിയന്ത്രണം വിട്ട് അപകടം വരുത്തിയത്. കടയിലെ ഫ്രീസര്‍, കൗണ്ടര്‍, അലമാര, ഭരണി, മധുരപലഹാരങ്ങള്‍ എന്നിവ പൂര്‍ണമായും നശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.
Keywords: Accident, Lorry, Liqour, Bandaduka, Shop, Kasaragod, Kerala.