നാടെങ്ങും വിജയദശമി ആഘോഷം; ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍
Oct 11, 2016, 10:56 IST
കാസര്‍കോട്: (www.kasargodvartha.com 11/10/2016) തിന്‍മയ്ക്കുമേല്‍ നന്‍മ നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്ന വിജയദശമി ചൊവ്വാഴ്ച നാടെങ്ങും ആഘോഷിക്കുന്നു. ഇതിനുമുന്നോടിയായി തിങ്കളാഴ്ച മഹാനവമിദിനത്തില്‍ ക്ഷേത്രങ്ങളില്‍ ആയുധപൂജയും മറ്റുചടങ്ങുകളും നടന്നു. കളിയും ചിരിയും മാത്രം പരിചിതമായിരുന്ന ലോകത്തു നിന്ന് കുരുന്നുകള്‍ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച് കയറുന്ന ദിനം കൂടിയാണിത്. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് കുരുന്നുകളാണ് അക്ഷരമധുരം നുണഞ്ഞത്. സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലെ പ്രമുഖരാണ് കുരുന്നുകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുന്നത്.
അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ഇത്തവണയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ എത്തിയത്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തന്നെ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ രഥാരോഹണത്തിന് മലയാളികളടക്കം നിരവധി പേരാണ് കൊല്ലൂരില്‍ എത്തിച്ചേര്‍ന്നത്.
നവരാത്രി മഹോത്സവത്തിന് ഇത്തവണ മൂകാംബിക സന്നിധിയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മഹാനവമി ദിനത്തിലെ രഥാരോഹണ ചടങ്ങിന് സാക്ഷികളാവാന്‍ മലയാളികളടക്കം അന്യസംസ്ഥാനങ്ങളില്‍ നിന്നുമായി പതിനായിരങ്ങളാണ് കൊല്ലൂരിലെത്തിയത്. പുഷ്പാലങ്കൃതമായ രഥത്തിലേറി ദേവിവിഗ്രഹം ക്ഷേത്രത്തില്‍ മൂന്ന് തവണ വലം വെച്ചു. പിന്നീട് രഥത്തില്‍ നിന്നും ഭക്തര്‍ക്ക് നാണയത്തുട്ടുകള്‍ എറിഞ്ഞ് നല്‍കുന്നതും നയന മനോഹരമായ കാഴ്ച്ചയായിരുന്നു. അസ്തമയത്തിന് മുമ്പ് മീന ലഖ്‌നത്തിലാണ് രഥാരോഹണ ചടങ്ങുകള്‍ ആരംഭിച്ചത്.
വിജയദശമി ദിനത്തില്‍ സരസ്വതി മണ്ഡപത്തില്‍ നടക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ ആരംഭിച്ചു. മുഖ്യ തന്ത്രി രാമചന്ദ്ര അഡികയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
കാസര്‍കോട് ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ വിദ്യാരംഭത്തിന് തുടക്കമായി. വാഗ്‌ദേവിക്ക് മുന്നില്‍ പ്രണമിച്ചുകൊണ്ടാണ് ആയിരക്കണക്കിന് കുരുന്നുകള്‍ ക്ഷേത്രങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും ഹരിശ്രീ കുറിച്ചത്.
ജില്ലയിലെ ദേവി ക്ഷേത്രങ്ങളില്‍ വിജയദശമി ദിനമായ ചൊവ്വാഴ്ച ആദ്യാക്ഷരം കുറിക്കാന്‍ വന്‍ തിരക്കായിരുന്നു. ദുര്‍ഗാദേവി മഹിഷാസുരനെ കൊന്ന് വിജയം വരിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാരംഭം. സരസ്വതി വിഗ്രഹത്തിന്റെയും ചിത്രത്തിന്റെയും മുന്നില്‍ ആയുധങ്ങളും, ഗ്രന്ഥങ്ങളും ഉപകരണങ്ങളും സമര്‍പിച്ച് സരസ്വതി പൂജ നടത്തിയവര്‍ ഇവ ക്ഷേത്രങ്ങളില്‍ നിന്നും മറ്റും വിജയദശമി ദിനത്തില്‍ തിരിച്ചെടുക്കുന്നതോടെ ഒമ്പത് ദിവസത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും. ജീവിത വിജയത്തിന് ഉപകരിക്കുന്ന സകല കലകളും അഭ്യസിക്കുന്നതിന് തുടക്കം കുറിക്കാന്‍ ഏറ്റവും നല്ല കാലമായി തെരഞ്ഞെടുക്കുന്നതും നവരാത്രി ദിനങ്ങളാണ്.
അടോട്ട് ശ്രീ വനദുര്‍ഗ്ഗ ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം
അതിയാമ്പൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങ്
ഹൊസ്ദുര്‍ഗ്ഗ് മാരിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭം
നീലേശ്വരം മഹേശ്വരി ക്ഷേത്രത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു
പുല്ലൂര്‍ ശ്രി കണ്ണങ്കോട്ട് ആരണ്യത്ത് ഭഗവതി ക്ഷേത്രത്തില്‍ ബ്രഹ്മശ്രി
ശ്രി രാമ മനിരമ്പാടി നായരുടെ നേത്രത്വത്തില്‍ നടന്ന വിദ്യാരംഭം
Keywords: Children befriend letters on Vijayadashami, Harishree, Temple, Kasaragod, Kerala, Vijayadashami Day.
അറിവിന്റെ ആദ്യാക്ഷരം കുറിക്കാന്‍ ആയിരക്കണക്കിന് കുരുന്നുകളാണ് ഇത്തവണയും കൊല്ലൂര്‍ മൂകാംബിക ക്ഷേത്ര സന്നിധിയില്‍ എത്തിയത്. പുലര്‍ച്ചെ മൂന്ന് മണി മുതല്‍ തന്നെ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ആരംഭിച്ചു. ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ രഥാരോഹണത്തിന് മലയാളികളടക്കം നിരവധി പേരാണ് കൊല്ലൂരില്‍ എത്തിച്ചേര്‍ന്നത്.
നവരാത്രി മഹോത്സവത്തിന് ഇത്തവണ മൂകാംബിക സന്നിധിയില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. മഹാനവമി ദിനത്തിലെ രഥാരോഹണ ചടങ്ങിന് സാക്ഷികളാവാന്‍ മലയാളികളടക്കം അന്യസംസ്ഥാനങ്ങളില്‍ നിന്നുമായി പതിനായിരങ്ങളാണ് കൊല്ലൂരിലെത്തിയത്. പുഷ്പാലങ്കൃതമായ രഥത്തിലേറി ദേവിവിഗ്രഹം ക്ഷേത്രത്തില്‍ മൂന്ന് തവണ വലം വെച്ചു. പിന്നീട് രഥത്തില്‍ നിന്നും ഭക്തര്‍ക്ക് നാണയത്തുട്ടുകള്‍ എറിഞ്ഞ് നല്‍കുന്നതും നയന മനോഹരമായ കാഴ്ച്ചയായിരുന്നു. അസ്തമയത്തിന് മുമ്പ് മീന ലഖ്‌നത്തിലാണ് രഥാരോഹണ ചടങ്ങുകള്‍ ആരംഭിച്ചത്.
വിജയദശമി ദിനത്തില്‍ സരസ്വതി മണ്ഡപത്തില്‍ നടക്കുന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് വിപുലമായ ഒരുക്കങ്ങളാണ് ഏര്‍പ്പെടുത്തിയത്. പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ ആരംഭിച്ചു. മുഖ്യ തന്ത്രി രാമചന്ദ്ര അഡികയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്.
കാസര്‍കോട് ജില്ലയിലെ ക്ഷേത്രങ്ങളില്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ വിദ്യാരംഭത്തിന് തുടക്കമായി. വാഗ്‌ദേവിക്ക് മുന്നില്‍ പ്രണമിച്ചുകൊണ്ടാണ് ആയിരക്കണക്കിന് കുരുന്നുകള്‍ ക്ഷേത്രങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും ഹരിശ്രീ കുറിച്ചത്.
ജില്ലയിലെ ദേവി ക്ഷേത്രങ്ങളില്‍ വിജയദശമി ദിനമായ ചൊവ്വാഴ്ച ആദ്യാക്ഷരം കുറിക്കാന്‍ വന്‍ തിരക്കായിരുന്നു. ദുര്‍ഗാദേവി മഹിഷാസുരനെ കൊന്ന് വിജയം വരിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് വിദ്യാരംഭം. സരസ്വതി വിഗ്രഹത്തിന്റെയും ചിത്രത്തിന്റെയും മുന്നില്‍ ആയുധങ്ങളും, ഗ്രന്ഥങ്ങളും ഉപകരണങ്ങളും സമര്‍പിച്ച് സരസ്വതി പൂജ നടത്തിയവര്‍ ഇവ ക്ഷേത്രങ്ങളില്‍ നിന്നും മറ്റും വിജയദശമി ദിനത്തില്‍ തിരിച്ചെടുക്കുന്നതോടെ ഒമ്പത് ദിവസത്തെ നവരാത്രി ആഘോഷങ്ങള്‍ക്ക് സമാപനം കുറിക്കും. ജീവിത വിജയത്തിന് ഉപകരിക്കുന്ന സകല കലകളും അഭ്യസിക്കുന്നതിന് തുടക്കം കുറിക്കാന്‍ ഏറ്റവും നല്ല കാലമായി തെരഞ്ഞെടുക്കുന്നതും നവരാത്രി ദിനങ്ങളാണ്.
![]() |