നാടിനെ വിറപ്പിച്ച് വീണ്ടും വിരണ്ടോടിയ പോത്തിന്റെ പരാക്രമം; ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് പിടികൂടാന്‍ സാധിക്കാതിരുന്നതോടെ പോത്തിനെ വെടിവെച്ചുവീഴ്ത്തി
Jan 19, 2019, 15:41 IST
നീലേശ്വരം: (www.kasargodvartha.com 19.01.2019) അറവുശാലയിലേക്ക് കൊണ്ടുവരുന്നതിനിടയില്‍ വിരണ്ടോടിയ പോത്ത് ഒരു രാവും പകലും നാടിനെ വിറപ്പിച്ചു. ഒടുവില്‍ ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും ഏറെ പരിശ്രമിച്ചിട്ടും കീഴ്പെടുത്താനാകാത്ത പോത്തിനെ വെടിവെച്ചു വീഴ്ത്തി. വെള്ളിയാഴ്ച രാവിലെ ബങ്കളത്ത് അറവുശാലയിലേക്ക് കൊണ്ടുവന്ന പോത്താണ് ലോറിയില്‍ നിന്നും ഇറക്കാനുള്ള ശ്രമത്തിനിടയില്‍ വിരണ്ടോടിയത്.
ഉടമയും നാട്ടുകാരും ഉള്‍പ്പെടെ ഇതിനെ പിന്തുടര്‍ന്ന് തളക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോത്ത് വിരണ്ടോടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ആളുകള്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശങ്ങള്‍ നവമാധ്യമങ്ങളിലുള്‍പ്പെടെ നല്‍കുകയുണ്ടായി. പാലായിയില്‍ രാത്രി ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന മൂന്ന് യുവാക്കള്‍ പോത്തിന്റെ മുമ്പില്‍ നിന്നും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Police, fire force, Buffalo threats peoples
< !- START disable copy paste -->