നവാസിന് മോഹം നാട്ടിലെ ഗായകരെ പാട്ടുപാടിക്കാന്‍
Apr 16, 2013, 13:43 IST
സുബൈര്‍ പള്ളിക്കാല്‍
കാസര്‍കോട്: നാട്ടില്‍ ഒരുപാട് ഗായകരുണ്ട്. പക്ഷെ അവര്‍ക്കൊന്നും അവസരങ്ങള്‍ ലഭിക്കുന്നില്ല. ഇവരെ കണ്ടെത്തി പോത്സാഹനം നല്‍കുകയാണ് ഇനി തന്റെ ദൗത്യമെന്ന് ഏഷ്യാനെറ്റിലെ മൈലാഞ്ചി റിയാലിറ്റി ഷോയില്‍ വിജയിയായ ഉളിയത്തടുക്കയിലെ എ. നവാസ് പറഞ്ഞു. പന്ത്രണ്ടു വര്‍ഷമായി വേദികളില്‍ പാടുന്ന നവാസിന് മൈലാഞ്ചിയില്‍ പങ്കെടുക്കാന്‍ അവിചാരിതമായാണ് അവസരം ലഭിച്ചത്.
പ്രശസ്ത ഗായകന്‍ എ.ആര്‍ റഹ്മാന്റെ സഹോദരി റയ്ഹാന ഒരു വര്‍ഷം മുമ്പ് സ്റ്റേജ് ഷോയ്ക്ക് വിളിച്ചതോടെയാണ് മൈലാഞ്ചിയുടെ ഓഡിയേഷനില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതെന്ന് നവാസ് പറയുന്നു. ചെറു പ്രായത്തില്‍ തന്നെ അസീസ് പുലിക്കുന്നിന്റെ റെക്കാര്‍ഡ് സ്റ്റുഡിയോയില്‍ നിത്യ സന്ദര്‍ശകനായിരുന്നു നവാസ്. ഇവിടെ നിന്നും ലഭിച്ച പാട്ടറിവുകളാണ് നവാസിനെ ഇപ്പോഴത്തെ നിലയിലെത്തിച്ചത്. റെക്കാര്‍ഡിംഗ് സ്റ്റുഡിയോയില്‍ പാട്ടു പാടി കിട്ടിയ പ്രാക്ടീസാണ് തന്റെ സംഗീത ജീവിതത്തില്‍ ലഭിച്ച ആകെയുള്ള മുതല്‍കൂട്ടെന്ന് നവാസ് വിവരിച്ചു. പ്രശസ്ത ഗായകന്‍ എസ്.പി ബാല സുബ്രഹ്മണ്യന്‍ പാടിയ ആല്‍ബത്തിലെ 'ചോരും മിഴിയുമായി........' എന്ന പാട്ടാണ് ഫൈനലില്‍ പാടാന്‍ കരുതിവെച്ചിരുന്നതെന്ന് നവാസ് പറഞ്ഞു. എന്നാല്‍ മറ്റൊരു പാട്ടുപാടാനാണ് വിധികര്‍ത്താക്കാളില്‍ നിന്നും ഉപദേശമുണ്ടായത്.
മറ്റുള്ളവരെല്ലാം നന്നായി പാടിയപ്പോള്‍ തനിക്കും നന്നായി പാടാന്‍ കഴിയുമോ എന്നൊരവസ്ഥ വന്നു ചേര്‍ന്നിരുന്നു. ഈ ഘട്ടത്തില്‍ ഒപ്പമുണ്ടായിരുന്ന ബെദിരയിലെ മുഹമ്മദ്, ഏരിയാലിലെ ഹൈദര്‍ കുളങ്ങര എന്നിവരും മത്സരത്തിലെ ട്രൂപ്പ് അംഗങ്ങളായ അക്ബര്‍, അല്‍ത്താഫ്, കീര്‍ത്തന, അല്‍സാബിത്ത് തുടങ്ങിയവരുടെ പ്രോത്സാഹനവും പിന്തുണയുമാണ് തനിക്ക് ആവേശം പകര്‍ന്നതെന്ന് നവാസ് ഓര്‍മിച്ചു. വിധികര്‍ത്താക്കള്‍ തന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി നല്‍കിയ ഉപദേശങ്ങള്‍ മറക്കാന്‍ കഴിയില്ല.
കുടുംബാഗങ്ങളുടെയും സുഹൃത്തുകളുടെയും പ്രേത്സാഹനമാണ് ഫൈനല്‍ റൗണ്ട്‌വരെ എത്താന്‍ കഴിഞ്ഞതിന് പിന്നിലെന്ന് നവാസ് കൂട്ടിച്ചേര്‍ത്തു. ഇഷ്ടപ്പെട്ട ഗായകന്‍ കണ്ണൂര്‍ ഷെരീഫാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ വളരെയേറെ ഹൃദ്യമാണ്. പ്രേക്ഷകരുടെ പിന്തുണയും മറക്കാന്‍ കഴിയില്ല. ഹിന്ദി പാട്ടുകളാണ് വേദികളില്‍ താന്‍ കൂടുതലും പാടിയത്. തളങ്കര മുസ്‌ലിം ഹൈസ്‌കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്. പഠിക്കുമ്പോഴും പാട്ടിനെയാണ് പ്രണയിച്ചിരുന്നത്.
ഏരിയാല്‍ ജമാഅത്തിന്റെ കീഴിലുള്ള ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്നതിന് സേവനം എന്ന നിലയിലും ഈ ഇരുപത്തിമൂന്നുകാരന്‍ കുറച്ചുകാലം ജോലിചെയ്തിരുന്നു. കോഴിക്കോട്ടെ സംഗീത ക്ലാസില്‍ ചേര്‍ന്ന് പാട്ടില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തന്റെ തീരുമാനമെന്ന് നവാസ് പറഞ്ഞു. അതോടൊപ്പം അറിയപ്പെടാതെ പോകുന്ന പാട്ടുകാരെ കണ്ടെത്തി അവര്‍ക്കും അവസരങ്ങള്‍ നേടിക്കൊടുക്കാന്‍ പരിശ്രമം നടത്തുമെന്നും എപ്പോഴും പുഞ്ചിരി തൂകി മാത്രം കാണുന്ന നവാസ് വ്യക്തമാക്കി.
ഉളിയത്തടുക്കയിലെ അബ്ദുല്‍ സലാം-ഫാത്വിമ ദമ്പതികളുടെ മകനാണ് നവാസ്. നിയാസ് (ദുബൈ), അബ്ദുല്‍ ഷബ്‌സാദ് (ദുബൈ), ഷംസീന ഫാറൂഖ്, നിഷാദ് (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തന്‍ബീറുല്‍ ഇസ്‌ലാം ഹൈസ്‌കൂള്‍ നായന്മാര്‍മൂല, റജില (നാല്) എന്നിവരാണ് നവാസിന്റെ സഹോദരങ്ങള്‍.
Related News:
'മൈലാഞ്ചി താരം' നവാസിന് കാസര്‍കോട്ട് ഉജ്ജ്വല സ്വീകരണം
മൈലാഞ്ചി സീസണ്‍ 2 മാപ്പിളപ്പാട്ടില്‍ ഉളിയത്തടുക്കയിലെ നവാസിന് വിജയകിരീടം
മൈലാഞ്ചി സീസണ്‍-2: ഫൈനലില്‍ മാറ്റുരയ്ക്കാന്‍ ഉളിയത്തടുക്കയിലെ നവാസും
Keywords: Singer, Show, School, Kozhikode, Plus-Two, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

![]() |
|