city-gold-ad-for-blogger

നന്മവിളയാന്‍ ബാലസംഘത്തിന്റെ സ്‌നേഹശൃംഖല

കാസര്‍കോട്: ശൈശവ വിവാഹത്തിനും കുട്ടികള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്കുമെതിരെ ബാലസംഘം നേതൃത്വത്തില്‍ സ്‌നേഹശൃംഖല തീര്‍ത്തു. ഉദുമയില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മീരാചന്ദ്രന്‍ അധ്യക്ഷയായി.

ജില്ലാ കണ്‍വീനര്‍ അജയന്‍ പനയാല്‍, കെ. സന്തോഷ്‌കുമാര്‍, അശോകന്‍ കുന്നൂച്ചി, ഗോപാലകൃഷ്ണന്‍ മുന്നാട് എന്നിവര്‍ സംസാരിച്ചു. ബി.പി വൈശാഖ് സ്വാഗതം പറഞ്ഞു. ചെര്‍ക്കളയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി ഉദ്ഘാടനം ചെയ്തു. സജിതാറായ് അധ്യക്ഷനായി. ജില്ലാസെക്രട്ടറി എന്‍.വി രതീഷ്, കെ.വി രമേശന്‍, കെ. മനോജ്, ഭുജംഗഷെട്ടി, സി. പ്രവീണ്‍, എന്‍. അജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.ബി ഷിബുലാല്‍ സ്വാഗതം പറഞ്ഞു.

നന്മവിളയാന്‍ ബാലസംഘത്തിന്റെ സ്‌നേഹശൃംഖല

നീലേശ്വരം ബസ് സ്റ്റാന്‍ഡ് പരിസരത്ത് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എം. വിജിന്‍ ഉദ്ഘാടനം ചെയ്തു. വൈശാഖ് ശോഭനന്‍ അധ്യക്ഷനായി. ജില്ലാപ്രസിഡന്റ് റിജിന്‍ കൃഷ്ണ, സംസ്ഥാനകമ്മിറ്റി അംഗം ടി.കെ ചന്ദ്രമ്മ, മധു മുതിയക്കാല്‍, മധുസൂദനന്‍, കെ. ജാനു എന്നിവര്‍ സംസാരിച്ചു. എ. അഭിജിത്ത് സ്വാഗതം പറഞ്ഞു.

തൃക്കരിപ്പൂരില്‍ എസ്.എഫ്.ഐ ജില്ലാപ്രസിഡന്റ് പി.പി സിദിന്‍ ഉദ്ഘാടനം ചെയ്തു. ഷിബിന്‍ദാസ് അധ്യക്ഷനായി. എം. ബാലകൃഷ്ണന്‍, ആര്‍.എസ് സരയു, കെ. നിമിത, രജിന, കെ.വി യദു എന്നിവര്‍ സംസാരിച്ചു. നിധിന്‍ മോഹന്‍ സ്വാഗതവും ഭരതന്‍ പിലിക്കോട് നന്ദിയും പറഞ്ഞു.

Keywords : Kasaragod, Balasangam, Kerala, Udma, Meet, K Kunhiraman MLA, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia